മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍; ശരിയായ ടയര്‍ പ്രഷര്‍ നിലനിര്‍ത്തിയില്ലെങ്കില്‍ അപകടമുണ്ടാകാം

മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ശരിയായ ടയര്‍ പ്രഷര്‍ നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണ്. ടയര്‍ പ്രഷര്‍ നിലനിര്‍ത്തുന്നത് എങ്ങനെയാണെന്നും അത് എത്ര പ്രധാനമാണെന്നും അറിയാം

മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍; ശരിയായ ടയര്‍ പ്രഷര്‍ നിലനിര്‍ത്തിയില്ലെങ്കില്‍ അപകടമുണ്ടാകാം
dot image

മഴക്കാലത്ത് റോഡുകള്‍ വഴുക്കലുള്ളതായി മാറുന്നു. അത്തരം സാഹചര്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തും. മിക്ക ആളുകളും മഴക്കാലത്ത് വാഹനത്തിന്റെ വൈപ്പറുകള്‍, ഹെഡ്ലൈറ്റുകള്‍, ബ്രേക്കുകള്‍ എന്നിവയിലൊക്കെയാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. പക്ഷേ ഇവയ്‌ക്കൊപ്പംതന്നെ വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് ടയര്‍ പ്രഷറും. കാറിന്റെ ഗ്രിപ്പിനും ബ്രേക്കിംഗിനും സുരക്ഷയ്ക്കും ശരിയായ ടയര്‍ പ്രഷര്‍ നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണ്. ശരിയായി വായു നിറയ്ക്കാത്ത ടയറുകള്‍ നനഞ്ഞ റോഡുകളില്‍ കാറിന്റെ ബാലന്‍സ് തകരാറിലാക്കും.

correct tire pressure in  vehicle

ടയര്‍ പ്രഷര്‍ അഥവാ ടയര്‍ മര്‍ദ്ദം എന്താണ്?

വാഹനത്തിന്റെ ടയര്‍ മര്‍ദം (Tyre Pressure) എന്നത് ടയറിനുള്ളിലെ വായുവിന്റെ സമ്മര്‍ദമാണ്. ഇത് സാധാരണയായി PSI (Pounds per Square Inch) അല്ലെങ്കില്‍ bar എന്ന അളവിലാണ് പറയുന്നത്. ഓരോ കാറിനും ടയര്‍ മര്‍ദ്ദം വ്യത്യാസമാണ്. ഡ്രൈവറുടെ വാതിലിന്റെ അകത്തെ സ്റ്റിക്കറില്‍, വാഹനത്തിന്റെ ഓണേഴ്‌സ് മാനുവലില്‍, ചില വാഹനങ്ങളില്‍ ഫ്യൂവല്‍ ക്യാപ്പിന്റെ അകത്തും ആ വാഹനത്തിന്റെ ടയര്‍ മര്‍ദ്ദം രേഖപ്പെടുത്തിയിട്ടുണ്ടാകും.മാറുന്ന കാലാവസ്ഥയെ ആശ്രയിച്ച് വാഹനത്തിന്റെ ടയര്‍ മര്‍ദ്ദം ക്രമീകരിക്കാം, എന്നാല്‍ അത് വാഹന നിര്‍മ്മാതാവ് നിശ്ചയിച്ച പരിധിക്കുള്ളില്‍ ആയിരിക്കണം. മഴക്കാലത്തും കാര്‍ നിര്‍മ്മാതാവ് ശുപാര്‍ശ ചെയ്യുന്ന അതേ അളവില്‍ ടയര്‍ മര്‍ദ്ദം നിലനിര്‍ത്തേണ്ടതാണ്.

correct tire pressure in  vehicle

അമിതമായി വായു നിറയ്ക്കുന്നതിന്റെ ദോഷങ്ങള്‍

ടയറുകള്‍ അമിതമായി വായു നിറയ്ക്കുന്നത് റോഡുമായുള്ള ടയറിന്റെ സമ്പര്‍ക്കം കുറയ്ക്കുന്നു. ഇത് നനഞ്ഞ റോഡുകളില്‍ കാറിന്റെ ഗ്രിപ്പ് ദുര്‍ബലപ്പെടുത്തും. ശക്തമായി ബ്രേക്ക് ചെയ്യുമ്പോഴോ പെട്ടെന്ന് തിരിയുമ്പോഴോ വാഹനം സ്‌കിഡ് ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ നിര്‍മ്മാതാവിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ടയറില്‍ വായു നിറയ്ക്കുന്നതാണ് എപ്പോഴും നല്ലത്.

ടയറില്‍ കാറ്റ് കുറഞ്ഞാലും പ്രശ്‌നമാണ്

മഴക്കാലത്ത് ടയറുകളില്‍ കാറ്റ് അധികം നിറയ്‌ക്കേണ്ടതില്ല എന്നാണ് പലരും വിശ്വസിക്കുന്നത്. പക്ഷേ ഈ രീതി തെറ്റാണ്. കാറ്റ് നിറയ്ക്കാത്ത ടയറുകള്‍ക്ക് വേഗത്തില്‍ തേയ്മാനം സംഭവിക്കുകയും മൈലേജ് കുറയ്ക്കുകയും ദീര്‍ഘയാത്രകളില്‍ അമിതമായി ചൂടാകുകയും ചെയ്യും. ഇത് ടയര്‍ കേടാകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

correct tire pressure in  vehicle

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴക്കാലത്ത് ടയറുകളുടെ മര്‍ദ്ദം നിലനിര്‍ത്തുക മാത്രമല്ല, ടയറുകളുടെ ഗുണനിലവാരവും നല്ലതായിരിക്കണം. ഒരു ടയറിന്റെ ഗ്രിപ്പ് നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ട്രെഡ് തേഞ്ഞുപോയാലോ അത് മാറ്റി പുതിയത് വയ്‌ക്കേണ്ടതാണ്. മാസത്തിലൊരിക്കലെങ്കിലും വാഹനത്തിന്റെ ടയര്‍ മര്‍ദ്ദം പരിശോധിക്കുക. ഒരു നീണ്ട യാത്ര പോകുകയാണെങ്കില്‍ പോകുന്നതിനുമുമ്പ് ടയറില്‍ വായു എത്രത്തോളമുണ്ടെന്ന് പരിശോധിക്കുന്നത് ഉറപ്പാക്കുക. ശരിയായി ടയര്‍ മര്‍ദ്ദവും സൂക്ഷിക്കുന്നതും ടയറുകളുടെ ഗുണനിലവാരവും മഴക്കാലത്ത് യാത്ര സുരക്ഷിതമാക്കും .

Content Highlights :Maintaining the correct tire pressure is crucial when driving during the monsoon season. Let us understand how to maintain tire pressure and why it is so important.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image