ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പായ്ക്ക് കേടാകാതിരിക്കാൻ എന്ത് ചെയ്യാം

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പായ്ക്ക് കേടാകാനുള്ള കാരണം എന്താണെന്നറിയാം

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പായ്ക്ക് കേടാകാതിരിക്കാൻ എന്ത് ചെയ്യാം
dot image

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചുവരുന്നതിനാല്‍ ആളുകള്‍ ഇലക്ട്രിക് കാറുകളിലേക്കും സ്‌കൂട്ടറുകളിലേക്കും കൂടുതലായി തിരിയുന്നു. എങ്കിലും ഇലക്ട്രിക് വാഹനം വാങ്ങുന്നവര്‍ക്ക് അതിന്റെ ബാറ്ററിയെക്കുറിച്ച് പല സംശയങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററി പായ്ക്ക് കേടാകുമോ? അങ്ങനെയാണെങ്കില്‍ അത് എന്തുകൊണ്ട് സംഭവിക്കുന്നു?, അങ്ങനെ സംഭവിച്ചാല്‍ അത് നന്നാക്കാന്‍ എത്ര പണം ചിലവാകും എന്നതൊക്കെയാണ്?.

വിദഗ്ധര്‍ പറയുന്നതനുസരിച്ച് തെറ്റായ ചാര്‍ജിംഗ് ഇലക്ട്രിക് വാഹന ബാറ്ററി തകരാറിലാകാനുള്ള ഏറ്റവും വലിയ കാരണമാണെന്നാണ്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വാഹനം ആവര്‍ത്തിച്ച് ചാര്‍ജ് ചെയ്യുന്നത്, ദീര്‍ഘനേരം 100% ചാര്‍ജില്‍ നിലനിര്‍ത്തുന്നത്, അല്ലെങ്കില്‍ 0% വരെ പൂര്‍ണ്ണമായും ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നത് ഇൗ കാരണങ്ങളെല്ലാം ബാറ്ററിയില്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നു. കൂടാതെ കടുത്ത ചൂടില്‍ തുടര്‍ച്ചയായി ചാര്‍ജ് ചെയ്യുന്നത് ബാറ്ററി ശേഷി ക്രമേണ കുറയ്ക്കും.

electric vehicle battery packs

അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ വരുത്തരുത്

ചാര്‍ജര്‍

ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ചാര്‍ജറും പ്രധാനമാണ്. നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ കമ്പനി അംഗീകരിക്കാത്തതോ ആയ ചാര്‍ജര്‍ ഉപയോഗിക്കുന്നത് ബാറ്ററിയെയും അതിന്റെ മാനേജ്‌മെന്റ് സിസ്റ്റത്തെയും ബാധിച്ചേക്കാം. ചാര്‍ജ് ചെയ്യുമ്പോഴുണ്ടാകുന്ന വോള്‍ട്ടേജ് ഏറ്റക്കുറച്ചിലുകള്‍ അല്ലെങ്കില്‍ വൈദ്യുത പ്രശ്‌നങ്ങള്‍ എന്നിവയും ബാറ്ററിയെ തകരാറിലാക്കാം. അതിനാല്‍ കമ്പനി ശുപാര്‍ശ ചെയ്യുന്ന ചാര്‍ജറും സുരക്ഷിതമായ ചാര്‍ജിംഗ് പോയിന്റും ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.

electric vehicle battery packs

കാലാവസ്ഥ

കാലാവസ്ഥയും ബാറ്ററിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. വളരെ ചൂടുള്ള സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ താപനില വര്‍ദ്ധിപ്പിക്കും. അതേസമയം വളരെ തണുപ്പുള്ള സാഹചര്യങ്ങളില്‍ ചാര്‍ജ് ചെയ്യുന്നതും ബാറ്ററി ശേഷിയെ ബാധിക്കും. അതിനാല്‍ കാര്‍ നിര്‍മ്മാതാക്കള്‍ ബാറ്ററികളെ സംരക്ഷിക്കാന്‍ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റങ്ങളും താപ മാനേജ്‌മെന്റ് സിസ്റ്റങ്ങളും ഉപയോഗിക്കുന്നു. ഇത് താപനിലയെയും ചാര്‍ജിംഗ് പ്രക്രിയയെയും നിയന്ത്രിക്കുന്നു.

electric vehicle battery packs

ഈ കാര്യങ്ങള്‍ ചെയ്യേണ്ടത് പ്രധാനമാണ്

ഒരു ബാറ്ററി പായ്ക്ക് തകരാറിലായാല്‍ അതിന്റെ നന്നാക്കല്‍ ചെലവ് പ്രശ്‌നത്തിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കും. പല കേസുകളിലും കുറച്ച് സെല്ലുകള്‍ മാത്രം മാറ്റിസ്ഥാപിച്ചാല്‍ മതിയാകും. ഇത് കുറഞ്ഞ ചിലവില്‍ ലഭിക്കും. എന്നാല്‍ മുഴുവന്‍ ബാറ്ററി പായ്ക്കും മാറ്റുന്നത് വളരെ ചെലവേറിയ കാര്യമായിരിക്കും.

ബാറ്ററി ദീര്‍ഘകാലം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ എന്ത് ചെയ്യാം

  • എല്ലായ്‌പ്പോഴും ശരിയായ ചാര്‍ജര്‍ ഉപയോഗിക്കുക.
  • ആവശ്യമില്ലാത്തപ്പോള്‍ ഇടയ്ക്കിടെ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക.
  • വാഹനം ദീര്‍ഘനേരം പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുകയോ ഡിസ്ചാര്‍ജ് ചെയ്യുകയോ ചെയ്യരുത്
  • സാധ്യമെങ്കില്‍ തണലുള്ളതോ തണുപ്പുള്ളതോ ആയ സ്ഥലത്ത് ചാര്‍ജ് ചെയ്യുക.
  • വാഹനം ഇടയ്ക്ക് ഒരു സര്‍വീസ് സെന്ററില്‍ പരിശോധിക്കുന്നതും ഗുണം ചെയ്യും.

Content Highlights :What can be done to prevent damage to electric vehicle battery packs? Let's understand the reasons why battery packs get damaged

dot image
To advertise here,contact us
dot image