
കാന്‍സര്‍ പല കുടുംബങ്ങളുടെയും സന്തോഷം കവര്‍ന്നെടുക്കുന്ന ഒരു രോഗമാണ്. പലപ്പോഴും കാന്‍സര്‍ ബാധിതരായി വ്യക്തികളോട് എങ്ങനെ പെരുമാറണമെന്നും അവര്‍ക്ക് എങ്ങനെ പരിഗണന നല്‍കുമെന്നും പലര്‍ക്കും അറിയില്ല. അങ്ങനെയിരിക്കെ ഒരു കുടുംബത്തിന്റെ നെടുംതൂണായ വ്യക്തിക്ക് തന്നെ രോഗം ബാധിച്ചാലോ ? അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോവുകയാണ് ബോളിവുഡ് നടിയായ തനിഷ്ഠ ചാറ്റര്‍ജി. താന്‍ സ്‌റ്റേജ് ഒളിഗോമെറ്റാസ്റ്റാറ്റിക് കാന്‍സറുമായി പോരാടുകയാണെന്ന് നടി വ്യക്തമാക്കി.
'കഴിഞ്ഞ എട്ട് മാസങ്ങള്‍ അവിശ്വസനീയമാംവിധം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അച്ഛനും കാന്‍സര്‍ ബാധിച്ചായിരുന്നു മരിച്ചത്. പിന്നാലെയാണ് സ്റ്റേജ് ഫോര്‍ കാന്‍സര്‍ ബാധിച്ചെന്ന് കണ്ടെത്തുന്നത്. എന്നാല്‍ ഈ പോസ്റ്റ് വേദനയെ പറ്റിയുള്ളതല്ല. ഇത് സ്‌നേഹത്തെയും ശക്തിയെയും പറ്റിയുള്ളതാണ്. 70 വയസുള്ള അമ്മയും 9 വയസുള്ള മകളഉം എന്നെയാ് പൂര്‍ണമായി ആശ്രയിച്ചിരിക്കുന്നത്. ആ ഇരുണ്ട ദിനങ്ങളില്‍ ഞാന്‍ അസാധാരണമായ സ്‌നേഹം കണ്ടെത്തി. അത് നിങ്ങളെ ഒറ്റയ്ക്കാണെന്ന് തോന്നിപ്പിക്കില്ല. എന്റെ സുഹൃത്തുകളിലും കുടുംബത്തില്‍ നിന്നുമാണ് ഞാനാ സ്‌നേഹം കണ്ടെത്തിയത്. അവരുടെ അചഞ്ചലമായ പിന്തുണ ഏറ്റവും കഠിനമായ ദിവസങ്ങളില്‍ പോലും എന്റെ മുഖത്ത് പുഞ്ചിരി നല്‍കി.' തനിഷ്ഠ ഇന്‍സ്റ്റാഗ്രാം പോസറ്റില്‍ കുറിച്ചു.
എന്താണ് ഒളിഗോമെറ്റാസ്റ്റാറ്റിക് കാന്‍സര്‍ ?
'ഒളിഗോമെറ്റാസ്റ്റാറ്റിക് കാന്‍സര്‍ എന്നത് മെറ്റാസ്റ്റാറ്റിക് വ്യാപനത്തിന്റെ വ്യാപ്തി 'പരിമിത'മായ ഒരു പ്രത്യേക സാഹചര്യമാണ്. ഒരിടത്ത് നിന്ന് ആരംഭിച്ച് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പടരുന്നവയാണ് ഒളിഗോമെറ്റാസ്റ്റാറ്റിക് കാന്‍സര്‍. ചികിത്സാ സാധ്യതയുള്ള കാന്‍സറാണ് ഒലിഗോമെറ്റാസ്റ്റാറ്റിക് കാന്‍സര്‍. സ്റ്റേജ് 4 കാന്‍സറുകളില്‍ നിന്ന് വ്യത്യസ്തമായി. വ്യവസ്ഥാപരമായ തെറാപ്പിക്ക് നല്ല പ്രതികരണം ലഭിക്കുകയാണെങ്കില്‍, നമുക്ക് കൃത്യമായ പ്രാദേശിക മാനേജ്‌മെന്റിലേക്ക് നീങ്ങാന്‍ കഴിയും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍, സിസ്റ്റമിക് തെറാപ്പികളില്‍ സൈറ്റോടോക്‌സിക് കീമോതെറാപ്പികള്‍, ടാര്‍ഗെറ്റഡ് തെറാപ്പികള്‍, ഇമ്മ്യൂണോതെറാപ്പികള്‍, ഹോര്‍മോണ്‍/ആന്റി-ഈസ്ട്രജന്‍ തെറാപ്പികള്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ് പോലുള്ള സംയോജിത ഓങ്കോളജി സമീപനങ്ങള്‍, ചില ഓഫ്-ലേബല്‍ മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള ചികിത്സാരീതികൾ ഇവയ്ക്കുണ്ട്. 'രോഗം നന്നായി നിയന്ത്രിച്ചുകഴിഞ്ഞാല്‍, പ്രാഥമിക സൈറ്റിന്റെ ശസ്ത്രക്രിയാ വിച്ഛേദനം, മെറ്റാസ്റ്റാറ്റിക് സൈറ്റിലേക്കുള്ള റേഡിയേഷന്‍ അല്ലെങ്കില്‍ സ്റ്റീരിയോടാക്റ്റിക് റേഡിയേഷന്‍, ക്രയോതെറാപ്പി, അല്ലെങ്കില്‍ മെറ്റാസ്റ്റെയ്‌സുകളുടെ ശസ്ത്രക്രിയാ നീക്കം (സാധ്യമെങ്കില്‍) പോലുള്ള കൃത്യമായ ചികിത്സകള്‍ പിന്തുടരാം.
കാന്‍സര്‍ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് എന്ത് ചെയ്യാം ?
സാമൂഹികവും വൈകാരികവുമായ പിന്തുണയാണ് കാന്‍സര്‍ രോഗികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആവശ്യം. ഇത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുക മാത്രമല്ല മെച്ചപ്പെട്ട മാനസികാരോഗ്യവും പ്രധാനം ചെയ്യുന്നു. കുടുംബം, സുഹൃത്തുക്കള്‍, പരിചരണം നല്‍കുന്നവര്‍ എന്നിവരുമായി നല്ല ബന്ധങ്ങള്‍ ചികിത്സാ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
Content Highlights- 'Old mother, young daughter; I found love even in the darkest days', actress shares cancer battle story