അണിയറയില്‍ ഒരുങ്ങുന്നത് കിടിലന്‍ ഐറ്റം; നാല് പുതിയ എസ്‌യുവി കണ്‍സെപ്റ്റുകള്‍ പുറത്തിറക്കി മഹീന്ദ്ര

കമ്പനി ഇവയുടെ ടീസറുകള്‍ പുറത്തിറക്കി

dot image

നാല് പുതിയ എസ്‌യുവി കണ്‍സെപ്റ്റുകള്‍ പുറത്തിറക്കി മഹീന്ദ്ര. മഹീന്ദ്ര വിഷന്‍ എസ്, വിഷന്‍ ടി, വിഷന്‍ എക്സ്, വിഷന്‍ എസ്എക്സ്ടി എന്നിവയാണ് പുറത്തിറക്കിയ പതിപ്പുകള്‍. കമ്പനി ഇവയുടെ ടീസറുകള്‍ പുറത്തിറക്കി.

മഹീന്ദ്ര വിഷന്‍ എസ്

മഹീന്ദ്ര വിഷന്‍ എസ് കണ്‍സെപ്റ്റ് ഒരു ബോക്‌സി എസ്‌യുവിയാണ്. ഇത് സ്‌കോര്‍പിയോ എന്‍, ക്ലാസിക് എന്നിവ ഉള്‍പ്പെടുന്ന സ്‌കോര്‍പിയോ കുടുംബത്തിലുള്‍പ്പെടുത്താന്‍ കഴിയുന്ന ഒന്നാണ്. എസ്‌യുവിയില്‍ വിപരീത എല്‍ ആകൃതിയിലുള്ള ഹെഡ്ലൈറ്റുകളും ഒരു ഫ്‌ലാറ്റ് ഗ്രില്ലും ഉണ്ട്. താഴത്തെ ബമ്പറില്‍ ഒരു റഡാര്‍ യൂണിറ്റ് ഉള്ളതായിട്ടാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇത് ADAS സവിശേഷതകളെ സൂചിപ്പിക്കുന്നു. എസ്‌യുവിക്ക് റൂഫ്-മൗണ്ടഡ് ലൈറ്റുകളും ലിംബ് റൈസറുകളും ഉണ്ട്. L ആകൃതിയിലുള്ള ലൈറ്റ് തീം ആണ് വാഹനത്തിന്റെ പിന്‍ഭാഗത്ത്. 19 ഇഞ്ച് വീലുകളില്‍ ഓടുന്ന ഈ എസ്‌യുവിക്ക് പൂര്‍ണ്ണ LED ലൈറ്റിംഗ്, ORVM-കള്‍ക്ക് പകരം ക്യാമറകള്‍, റൂഫിലേക്ക് കയറാന്‍ ഒരു ഗോവണി, സൈഡിലായി ജെറി കാനും കാണാന്‍ സാധിക്കും.

മഹീന്ദ്ര വിഷന്‍ ടി

മഹീന്ദ്ര വിഷന്‍ ടി എന്നത് Thar.e വിഭാഗത്തില്‍ പെടുന്നതാണ്. ഹോറിസോണ്ടല്‍ സ്ലാറ്റുകളുള്ള ഗ്രില്‍, ബോണറ്റ് ലാച്ചുകള്‍ തുടങ്ങിയ ഘടകങ്ങളെല്ലാം ഥാര്‍ റോക്സിനോട് സാമ്യമുള്ളതായിട്ടാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റാണ് ഈ വാഹനത്തിനുള്ളത്. കൂടാതെ ഒന്നിലധികം TFT ഡിസ്പ്ലേകളും നിരവധി സ്മാര്‍ട്ട് സവിശേഷതകളും ഈ വാഹനത്തിന് പ്രതീക്ഷിക്കുന്നുണ്ട്. വിഷന്‍ ടി കണ്‍സെപ്റ്റിന്റെ സാങ്കേതിക വിശദാംശങ്ങളൊന്നും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല.

മഹീന്ദ്ര SXT

മഹീന്ദ്രയുടെ ഭാവിയിലെ ഒരു പിക്കപ്പ് ട്രക്ക് എന്ന ആശയമാണ് SXT. നോബി AT ടയറുകള്‍, ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയുള്ള ഒരു ലൈഫ്സ്‌റ്റൈല്‍ വാഹനമായാണ് ഈ ആശയം കാണപ്പെടുന്നത്. ഓഫ്-റോഡ് വാഹനമായാണ് ഇത് രൂപകല്‍പ്പന ചെയ്യുന്നത്. കൂടാതെ ലോഞ്ച് ചെയ്യുമ്പോള്‍ 4X4 സിസ്റ്റം ഇതില്‍ ഉള്‍പ്പെടുത്തും. ഇത് ഒരു മോണോകോക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മഹീന്ദ്ര ഇതിനകം തന്നെ സ്‌കോര്‍പിയോയെ അടിസ്ഥാനമാക്കിയുള്ള ഒരു പിക്കപ്പ് ട്രക്ക് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

മഹീന്ദ്ര വിഷന്‍ എക്‌സ്

XUV കുടുംബത്തില്‍ ചേരാന്‍ സാധ്യതയുള്ള വിഷന്‍ X കണ്‍സെപ്റ്റ് ആണ് ഈ വാഹനം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍ തുടങ്ങിയവ നിലനിര്‍ത്തിക്കൊണ്ട് സ്പോര്‍ട്ടി ഡിസൈന്‍ ഈ കണ്‍സെപ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. XEV യുമായി താരതമ്യപ്പെടുത്തുമ്പോള്‍ എസ്‌യുവിയുടേത് നിവര്‍ന്നു നില്‍ക്കുന്ന പിന്‍ഭാഗമാണ്. എസ്‌യുവിയില്‍ ഇരട്ട സ്പോക്ക് സ്റ്റിയറിംഗ് വീലും ദീര്‍ഘചതുരാകൃതിയിലുള്ള എയര്‍ വെന്റുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Mahindra unveils Vision X, Vision T, Vision S, And Vision SXT

dot image
To advertise here,contact us
dot image