സഞ്ജുവും റോയല്‍സും വേര്‍പിരിയുന്നു! തുടരാന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചെന്ന് റിപ്പോർട്ട്, ചെന്നൈയിലേക്കോ?

ഇതോടെ സഞ്ജു സാംസൺ‌ ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായി

dot image

മലയാളി താരം സഞ്ജു സാംസണും ഇന്ത്യൻ പ്രീമിയർ ലീ​ഗ് ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസും തമ്മിൽ വേർപിരിയുന്നെന്ന് റിപ്പോർട്ട്. ടീം വിടാനുള്ള ആ​ഗ്രഹം സഞ്ജു ഫ്രാഞ്ചൈസിയെ അറിയിച്ചതായി ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്തു. 2015 മുതൽ രാജസ്ഥാൻ റോയൽ‌സിന്റെ ഭാ​ഗമായ സഞ്ജു, ടീം മാനേജ്മെന്റുമായി അഭിപ്രായവ്യത്യാസങ്ങളാണ് തീരുമാനത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ, സഞ്ജു ടീമിനൊപ്പം തുടരുമെന്നുള്ള തരത്തില്‍ വാർത്തകള്‍ പ്രചരിച്ചിരുന്നു. അതിന് നേരെ വിപരീതമായുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. താരലേലത്തിന് മുമ്പ് തന്നെ റിലീസ് ചെയ്യണമെന്നോ ട്രേഡ് ചെയ്യണമെന്നോ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് സൂചന.

ഇതോടെ സഞ്ജു സാംസൺ‌ ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായി. സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നീക്കം നടത്തുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. ട്രേഡ് വിന്‍ഡോയിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ പദ്ധതി. അതേസമയം സഞ്ജുവിന് വേണ്ടി ചെന്നൈ സൂപ്പർ കിങ്സിനെ കൂടാതെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സും സജീവമായി രം​ഗത്തുണ്ട്.

കഴിഞ്ഞ സീസൺ അവസാനിച്ചതിനു പിന്നാലെ തന്നെ സഞ്ജു ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക് ചേക്കറുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു ഇതിഹാസ താരം എം എസ് ധോണിയുടെ പിൻ​ഗാമിയായി സഞ്ജു ചെന്നൈ സൂപ്പർ കിം​ഗ്സ് നായകനായി എത്തുമെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. പിന്നാലെ സിഎസ്കെ സഞ്ജുവിനെ വാങ്ങാനുള്ള ശ്രമങ്ങൾ തുടങ്ങിയതായും വാർത്തകൾ വന്നു.

Content Highlights: Sanju Samson Asks RR To Release Him After Serious Differences With Management: Report

dot image
To advertise here,contact us
dot image