'ഡ്രൈവറില്ലാത്ത ഡല്‍ഹി മെട്രോ'; എന്‍ജോയ് ചെയ്ത് സ്ത്രീ യാത്രികര്‍

ഇന്ത്യയില്‍ ഡ്രൈവറില്ലാത്ത മെട്രോ ഡല്‍ഹിയില്‍ മാത്രമാണ്

dot image

ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെല്ലാം ഇപ്പോള്‍ സെല്‍ഫിയൊക്കെയെടുത്ത് എന്‍ജോയ് ചെയ്താണ് യാത്ര ചെയ്യുന്നത്. ഫ്രണ്ട് കോച്ചിന് മുന്നില്‍ നിന്നും ഡ്രൈവറിന്റെ കാബിന്‍ നീക്കം ചെയ്തതോടെ മെട്രോ യാത്ര കൂടുതല്‍ മനോഹരമായിരിക്കുന്നത്. ഫസ്റ്റ് കോച്ച് വനിതകള്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നതിനാല്‍, ഡ്രൈവറുടെ കോച്ച് മാറ്റിയതോടെ മുന്നിലുള്ള ട്രാക്കൊക്കെ കണ്ട് തങ്ങള്‍ മെട്രോ 'ഓടിക്കുന്ന' ത്രില്ലില്ലൊക്കെയാണ് ഇപ്പോള്‍ വനിത യാത്രികരുടെ യാത്രാനുഭവമത്രേ.

പലരും സെല്‍ഫിയെടുത്തും ഡ്രൈവറുടെ കാബിനായിരുന്ന സ്ഥലത്ത് കുട്ടികളെ നിര്‍ത്തി യാത്ര ചെയ്തുമൊക്കെയാണ് മെട്രോ യാത്ര ആസ്വദിക്കുന്നത്. മജന്ത, പിങ്ക് ലൈനിലുള്ള മെട്രോയിലാണ് ഈ സൗകര്യമുള്ളത്. ഉടന്‍ തന്നെ തലസ്ഥാനത്തുള്ള മറ്റ് മെട്രോ ലൈനുകളിലും ഇത്തരത്തില്‍ ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് ആരംഭിക്കും. ഇതോടെ കൂടുതല്‍ ആളുകള്‍ക്ക് ഇത്തരം യാത്ര ആസ്വദിക്കാം.

2020 ഡിസംബറിലാണ് ഡ്രൈവറില്ലാത്ത മെട്രോ യാത്ര മജന്ത ലൈനുകളില്‍ ആരംഭിച്ചത്. ജനക്പൂര്‍ വെസ്റ്റിനെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി ബന്ധിപ്പിക്കുന്ന സര്‍വീസായിരുന്നു ഇത്. 2021 നവംബറില്‍ ഈ സേവനം പിങ്ക് ലൈനിലും കൊണ്ടുവന്നു. മജിലിസ് പാര്‍ക്കിനും ശിവ് വിഹാറിനും ഇടയിലായിരുന്നു സര്‍വീസ്. ഇന്ത്യയില്‍ ഡ്രൈവറില്ലാത്ത മെട്രോ ഡല്‍ഹിയില്‍ മാത്രമാണ്.
Content Highlights: Female passengers enjoying Driverless metro journey in Delhi

dot image
To advertise here,contact us
dot image