
ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്ത FZ-X അവതരിപ്പിച്ച് യമഹ. ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ബൈക്ക് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 1.50 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്-ഷോറൂം വില.
ഈ ഹൈബ്രിഡ് സിസ്റ്റത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന ഒരു സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG) ഉള്‍പ്പെടുന്നു. വേഗത്തിലുള്ള ആക്സിലറേഷന്‍ ലഭിക്കുന്നതിനായി ടോര്‍ക്ക് ബൂസ്റ്റ് നല്‍കുന്നതിന് സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ എന്‍ജിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സൈലന്റ് എന്‍ജിന്‍ സ്റ്റാര്‍ട്ടിങ്, ഐഡ്ലിങ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ എന്നിവയും ഈ സാങ്കേതികവിദ്യയുടെ ഗുണങ്ങളില്‍ ഉള്‍പ്പെടുന്നു.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഉള്ള ഒരു പുതിയ TFT സ്‌ക്രീനും ഈ ബൈക്കില്‍ ലഭ്യമാണ്. FZ-X സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിലും തുടര്‍ന്നും ലഭ്യമാകും. ഹൈബ്രിഡ് പതിപ്പ് ആയിരിക്കും ഇനി ടോപ്പ്-സ്പെസിഫിക്കേഷന്‍ മോഡല്‍. പുതിയ മാറ്റ് ടൈറ്റന്‍ നിറത്തിലായിരിക്കും ഇത് വിപണിയിലെത്താന്‍ സാധ്യത.
Content Highlights: yamaha fz x hybrid launched in india at rs 149 lakh