

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ട്രയൽ റൺ സവായ് മഥോപൂർ - കോട്ട - നാഗ്ഡ സെക്ഷനിൽ നടന്നതിന് പിന്നാലെ വലിയൊരു നേട്ടം ഇന്ത്യൻ റെയിൽവെ കൈവരിച്ചിരിക്കുകയാണ്. ഹൈ സ്പീഡ് യാത്രയ്ക്കായി ഇനി ഒരുങ്ങി ഇരുന്നോളു എന്നാണ് ട്രെയിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ച് വെസ്റ്റ് സെൻട്രൽ റെയിൽവെ അറിയിച്ചിരിക്കുന്നത്. അത്യാധുനിക - വേഗമേറിയ - സുഖകരമായ ട്രെയിൻ യാത്ര ഓരോ യാത്രക്കാർക്കും നൽകാൻ ഇന്ത്യൻ റെയിൽവേ പ്രാപ്തി നേടിക്കഴിഞ്ഞുവെന്ന് തെളിയിക്കുന്നതായിരുന്നു പുതിയ ട്രയൽ റൺ. സുരക്ഷയ്ക്ക് കോംപ്രമൈസ് ചെയ്യാതെ അത്യാധുനിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയും സ്‌റ്റെയിൻലെസ് സീറ്റിൽ ഉപയോഗിച്ചുമാണ് BEML വന്ദേഭാരത് സ്ലീപർ ട്രെയിൻസെറ്റ് നിർമിച്ചിരിക്കുന്നത്. ഓരോ കോച്ചുകളിലും പ്രത്യേകം എൻജിനീയറിങ് ചെയ്ത ക്രാഷ് ബഫേഴ്‌സ്, കപ്ലളേഴ്‌സ് എന്നിവ ഉൾപ്പെടുത്തിയാണ് നിർമാണം. ഇതിനൊപ്പം ഫയർ സേഫdറ്റി സ്റ്റാന്റേർഡ് സർട്ടിഫിക്കഷനും ഇതിന് ലഭിച്ചിട്ടുണ്ട്.
പുതിയ വന്ദേഭാരത് സ്ലീപ്പറിന് 16 കോച്ചുകളാണ് ഉള്ളത്. ഇതിൽ 11 എസി ത്രീ ടയർ കോച്ചുകൾ, 4 എസി ടു ടയർ കോച്ചുകൾ, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച് എന്നിവയാണ് ഉള്ളത്. ആകെയുള്ള 823 ബർത്തുകളിൽ 611 ത്രീ ടയറിലും 188 ടു ടയറിലും 24 എണ്ണം ഫസ്റ്റ് ക്ലാസ് കമ്പാർട്ട്‌മെന്റിലുമാണ് ഉള്ളത്. ഒരു മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ വന്ദേഭാരത് സ്ലീപ്പറിന് കഴിയുമെങ്കിലും ഓപ്പറേഷണൽ സ്പീഡ് മണിക്കൂറിൽ 160 കിലോമീറ്ററായിരിക്കും. ഇന്റഗ്രേറ്റഡ് റീഡിങ് ലൈറ്റ്, യുഎസ്ബി ചാർജിങ് സ്‌പോട്ട്, പബ്ലിക്ക് അനൗൺസ്‌മെന്റ് സിസ്റ്റം, സിസിടിവി നിരീക്ഷണം, യാത്രയുടെ വിവരങ്ങൾ അടങ്ങിയ ഡിസ്‌പ്ലേ പാനൽ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഫയർ ബാരിയർ ഡോറുകൾ, മോഡുലാർ പാൻട്രികൾ, ദുർഗന്ധമില്ലാത്ത ടോയ്‌ലെറ്റുകൾ, ഓട്ടോമാറ്റിക്ക് എക്‌സ്റ്റീരിയർ ഡോറുകൾ, ആശയവിനിമയത്തിനുള്ള സംവിധാനങ്ങൾ എന്നിവയും ഇവയിൽ റെയിൽവെ ഉറപ്പാക്കുന്നുണ്ട്.
ഫസ്റ്റ് എസി കോച്ചിൽ ദൂരയാത്രക്കായി പ്രീമിയം ട്രാവൽ സൗകര്യവുമുണ്ട്. ഇതിൽ വിശാലമായ കാബിൻ, ആധുനിക ലൈറ്റിങ്, കുളിക്കാൻ ചൂടുവെള്ളം, മികച്ച ഇന്റീരിയർ എന്നിവ ഉൾപ്പെടും.
Content Highlights: have a look on Vande Bharat Sleeper triats