ടെസ്ല കുറച്ച് പാടുപെടുമെന്ന് നെറ്റിസൺസ്; ഇന്ത്യയിലേക്കുള്ള എൻട്രിക്ക് പിന്നാലെ കമന്റുകളുടെ കുത്തൊഴുക്ക്

കംപ്ലീറ്റ്‌ലി ബില്‍ഡ് യൂണിറ്റുകളായി ഇറക്കുമതി ചെയ്യുന്ന ഇവികളുടെ വില 59.9 ലക്ഷം മുതല്‍ 67.9 ലക്ഷം വരെയാണ്

dot image

കാത്തിരിപ്പിന് വിരാമമിട്ട് ടെസ്ല ഒടുവില്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തി. മുംബൈയില്‍ ആദ്യ ഷോറൂമിന്റെ ഉദ്ഘാടനം നടന്നതിന് പിന്നാലെ അടുത്തത് ഡല്‍ഹിയില്‍ ഉടനടി ഓപ്പണാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍, ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ മേക്കര്‍ മാക്‌സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന പുത്തന്‍ ഷോറൂമിലുള്ളത് മോഡല്‍ വൈയുടെ രണ്ട് വേരിയന്റുകളാണ്. ലോംഗ് റേഞ്ച് ആര്‍ഡബ്ല്യുഡി, എഡബ്ല്യുഡി വേരിയന്റുകളുടെ ഡെലിവറി ആഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

കംപ്ലീറ്റ്‌ലി ബില്‍ഡ് യൂണിറ്റുകളായി ഇറക്കുമതി ചെയ്യുന്ന ഇവികളുടെ വില 59.9 ലക്ഷം മുതല്‍ 67.9 ലക്ഷം വരെയാണ്. ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി നികുതിയാണ് ഇതിന് കാരണം. നിലവില്‍ ഇന്ത്യയില്‍ നിര്‍മാണോ ഉത്പാദനമോ സംബന്ധിച്ച പദ്ധതികളൊന്നും തന്നെയില്ല. എന്നാല്‍ വിപണനവുമായി ബന്ധപ്പെട്ട് ചില തൊഴിലവസരങ്ങള്‍ ഇന്ത്യയിലുണ്ടാകുമെന്ന് ടെസ്ല അറിയിച്ചു.

ഡല്‍ഹി എന്‍സിആര്‍, മുംബൈ, ബെംഗളുരു എന്നിവിടങ്ങളിലെ ഹൈവേകളിലും അര്‍ബന്‍ കേന്ദ്രങ്ങളിലുമുള്‍പ്പെടെ ഇവികളുടെ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കായി ലൊക്കേഷനുകള്‍ കണ്ടെത്താനുള്ള നടപടികളും നടക്കുന്നുണ്ട്. അങ്ങനെ തങ്ങളുടെ വരവറിയിക്കാന്‍ ടെസ്ല പലതും ചെയ്യുന്നുണ്ടെങ്കിലും നെറ്റിസണ്‍സ് അത്ര സന്തോഷത്തിലല്ല.

ടെസ്ല ഇവികളുടെ വില, ഇന്ത്യയിലെ പലയിടങ്ങളിലെയും റോഡുകളുടെ അവസ്ഥ, ഗതാഗതക്കുരുകള്‍ക്കിടയില്‍ എങ്ങനെ സെല്‍ഫ് ഡ്രൈവിംഗ് സാധ്യമാകുമെന്ന കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. 'അറുപത് ലക്ഷവും 500 കിലോമീറ്റര്‍ റേഞ്ചും. മഹീന്ദ്ര, ടാറ്റാ, ഹുണ്ടായി പോലുള്ള ബ്രാന്‍ഡുകളാണ് ഇന്ത്യക്കാര്‍ക്ക് നല്ലത്. പിന്നെ സെല്‍ഫ് ഡ്രൈവിംഗ് എന്ന ഫീച്ചറിനെ കുറിച്ച് പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല, മാനുവലി ഡ്രൈവ് ചെയ്യുന്നത് തന്നെ ഇന്ത്യയില്‍ സുരക്ഷിതമല്ല, അപ്പോള്‍ സെല്‍ഫ് ഡ്രൈവിംഗിനെ എങ്ങനെ വിശ്വസിക്കുമെന്നാണ്' ഒരാള്‍ ടെസ്ല ഇവികളുടെ ചിത്രം പങ്കുവച്ച് ചോദിച്ചത്.

തീര്‍ന്നില്ല, ഇന്ത്യയിലെ മണ്‍സൂണ്‍ സീസണ്‍ ടെസ്ലയ്ക്ക് താങ്ങാനാകുമോ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. മറ്റ് രാജ്യങ്ങളില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിവിലയാണ് ഇന്ത്യയില്‍ ടെസ്ലയ്‌ക്കെന്നാണ് വേറൊരാള്‍ ചൂണ്ടിക്കാട്ടുന്നത്. മഹീന്ദ്രയും ടാറ്റയും താങ്ങാവുന്ന വിലയ്ക്ക് ഇവികള്‍ നിര്‍മിക്കുമ്പോള്‍, ബിഎംഡബ്ല്യും മെര്‍സിഡസും മുന്നോട്ടുവയ്ക്കുന്ന ഓഫറുകള്‍ക്ക് മാത്രമാണ് ടെസ്ല വെല്ലുവിളി ഉയര്‍ത്തുന്നതെന്നാണ് ഇവരുടെ വാദം. അതുകൊണ്ട് തന്നെ ഇന്ത്യയിലേക്കുള്ള ടെസ്ലയുടെ എന്‍ട്രി അത്ര സ്മൂത്തായിട്ട


Content Highlights: Tesla faces rough ride online

dot image
To advertise here,contact us
dot image