
വയനാട്: വയനാട്ടിൽ ഷെഡ്ഡിന് തീപിടിച്ച് വയോധികൻ മരിച്ചു. തരുവണ പാലിയാണയിലാണ് സംഭവം. തേനാമിറ്റത്തിൽ വെള്ളൻ ആണ് മരിച്ചത്. ഭാര്യക്ക് ഗുരുതരമായി പൊള്ളലേറ്റു. നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപമുളള ഷെഡ്ഡിന് തീപിടിക്കുകയായിരുന്നു. ഭാര്യ തേയിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.