കണ്ണൂരിൽ കുഞ്ഞിനെ മറയാക്കി ലഹരി വിൽക്കാൻ ശ്രമം; ദമ്പതികളെ കുടുക്കിയത് രഹസ്യ വിവരം

ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്

കണ്ണൂരിൽ കുഞ്ഞിനെ മറയാക്കി ലഹരി വിൽക്കാൻ ശ്രമം; ദമ്പതികളെ കുടുക്കിയത് രഹസ്യ വിവരം
dot image

തലശേരി: കണ്ണൂരിൽ വൻ എംഡിഎംഎ വേട്ട. മൂന്നര വയസുള്ള കുട്ടിയെ മറയാക്കി എംഡിഎംഎ വിൽക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിലായി. തയ്യിൽ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ നജ്മ എന്നിവരിൽനിന്ന് 70 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. ബെംഗളൂരുവിൽ സ്ഥിരതാമസക്കാരായ ദമ്പതികൾ എംഡിഎംഎയുമായി കണ്ണൂരിലേക്ക് ബസിൽ വരുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ ഡാൻസാഫ് സംഘം പരിശോധന നടത്തുകയായിരുന്നു. ബസിൽനിന്നും ഇറങ്ങി ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയുടെ പരിസരത്തേക്ക് വരികയായിരുന്നു പ്രതികൾ.

Content Highlights : couples arrested on drugs dealing case at kannur

dot image
To advertise here,contact us
dot image