

ഒമാനിലെ ടീം മബേലയുടെ നേതൃത്വത്തിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റും ഇഷ്‌ഖിൻ നിലാവ് കുടുംബ സംഗമവും ജനുവരി രണ്ടിന് മബെല മസ്കറ്റ് മാളിന്ന് സമീപമുള്ള അസ്സാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കും. ഒമാനിലെ കേരള മസ്കറ്റ് അസോസിയേഷന് കീഴിൽ രജിസ്റ്റർ ചെയ്ത പ്രഗൽഭരായ 16 ടീമുകൾ തമ്മിൽ ആണ് മത്സരങ്ങൾ. വിജയികൾക്കുള്ള ട്രോഫികളുടെ അനാച്ഛാദനം ഇബ്രാഹിം ഒറ്റപ്പാലം നിർവഹിച്ചു.
ജെഴ്‌സി ലോഞ്ചിങ് എകെ തങ്ങളും ഗ്രൂപ്പ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം സലീം അന്നാരയും നിർവഹിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികളും ചേർന്നതാണ് ഇഷ്കിൻ നിലാവ്. വാർത്താ സമ്മേളനത്തിൽ ഷാഫി ബേപ്പൂർ അധ്യക്ഷത വഹിച്ചു. സഫീർ കോട്ടക്കൽ സ്വാഗതവും അറഫാത്ത് എസ് വി നന്ദിയും പറഞ്ഞു.
Content Highlights: Football tournament and Ishqin Nilav family reunion hosted by Team Mabela in Oman on January 2nd