ആശ്വാസവിജയവുമില്ല, കാര്യവട്ടത്ത് പൊരുതി വീണ് ലങ്ക; പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

ഇന്ത്യയ്ക്ക് വേണ്ടി പന്തെടുത്തവരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തി

ആശ്വാസവിജയവുമില്ല, കാര്യവട്ടത്ത് പൊരുതി വീണ് ലങ്ക; പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍
dot image

ശ്രീലങ്കയ്‌ക്കെതിരായ വനിതാ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. കാര്യവട്ടത്ത് നടന്ന അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 15 റണ്‍സിനാണ് ശ്രീലങ്ക അടിയറവ് പറഞ്ഞത്. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് മാത്രമാണ് നേടാനായത്. 42 പന്തില്‍ 65 റൺസ് നേടിയ ഓപ്പണർ ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടിയിരുന്നു. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നിർണായക ഇന്നിങ്സാണ് വിമൻ ഇൻ ബ്ലൂവിന് കരുത്തായത്. ഒരു ഘട്ടത്തിൽ വലിയ തകർച്ച മുന്നിൽ കണ്ട ഇന്ത്യയെ ഹർമൻ രക്ഷപ്പെടുത്തുകയായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച അരുന്ധതി റെഡ്ഡിയാണ് ഇന്ത്യയെ 170 കടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക അവസാന ഓവർ വരെ നന്നായി പൊരുതിയെങ്കിലും 15 റൺസകലെ വീണു. 65 റൺസെടുത്ത ഹാസിനി പെരേര, 50 റൺസെടുത്ത ഇമേഷ ദുലാനി എന്നിവർ ചെറുത്തുനിന്നെങ്കിലും പിന്തുണ നൽകാൻ മറ്റാർക്കും സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി പന്തെടുത്തവരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights: SL-W vs IND-W: India Women defeat Sri Lanka Women by 15 runs, complete 5-0 series whitewash

dot image
To advertise here,contact us
dot image