

യാത്രയ്ക്കിടയില്‍, ഫോണ്‍കോളുകള്‍, വ്യായാമം ചെയ്യുമ്പോള്‍ തുടങ്ങി ഉറങ്ങാന്‍ കിടക്കുമ്പോള്‍ റീലുകള്‍ കാണാന്‍വരെ ഇയര്‍ബഡ്ഡുകള്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. ഇയര്‍ബഡ്ഡുകള്‍ എല്ലാവര്‍ക്കും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പരമ്പരാഗതമായ സ്പീക്കറുകളില്‍നിന്ന് വ്യത്യസ്തമായി ഇയര്‍ബഡുകള്‍ നേരിട്ട് ഇയര്‍കനാലില്‍ ഇരിക്കുകയും ശബ്ദതരംഗങ്ങള്‍ നേരിട്ട് ഇയര്‍ഡ്രത്തിലേക്ക് അയക്കുകയും ചെയ്യുന്നു. ശബ്ദം ഏറെനേരം ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ ചെവിക്കുള്ളിലെ അതിലോലമായ രോമകോശങ്ങള്‍ ക്ഷയിക്കാന്‍ തുടങ്ങുന്നു. ഈ കോശങ്ങള്‍ ഒരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടുന്നില്ല. ഒരിക്കല്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ കേള്‍വിക്കുറവ് ജീവിതകാലം മുഴുവന്‍ തുടരുകയും ചെയ്യും. ചെവിയിലുണ്ടാകുന്ന മൂളലാണ്(ടിന്നിടസ്) ഇത്തരത്തില്‍ കേള്‍വിക്കുറവിന്റെ ആദ്യ ലക്ഷണം.

ഉച്ചത്തില്‍ സംഗീതം കേള്‍ക്കുന്നത് മാത്രമല്ല അപകടസാധ്യത. മിതമായ ശബ്ദത്തില്‍ പോലും ദീര്‍ഘനേരം ഇവ ഉപയോഗിക്കുന്നത് ശ്രവണ സംവിധാനത്തെ ബുദ്ധിമുട്ടിക്കും. കുറഞ്ഞ ശബ്ദത്തില്‍ ഉപയോഗിക്കുന്നവര്‍ക്കും കാലക്രമേണ ശബ്ദത്തിന്റെ ഈ നിരന്തരമായ എക്‌സ്‌പോഷര്‍ തലച്ചോറിനെ കൂടുതല്‍ ഉച്ചത്തിലുള്ള ശബ്ദം ലഭിക്കാന്‍ പ്രേരിപ്പിക്കുകയും വോളിയം ലവലുകള്‍ കൂട്ടാന്‍ തോന്നിപ്പിക്കുകയും ചെയ്യും. കേള്‍വിശക്തിക്ക് പുറമേ, തുടര്‍ച്ചയായ ഇയര്‍ബഡ് ഉപയോഗം മാനസികാരോഗ്യത്തെയും ബാധിച്ചേക്കാം. തുടര്‍ച്ചയായ ശബ്ദ ഉത്തേജനം തലച്ചോറിനെ ഉയര്‍ന്ന ജാഗ്രതയില്‍ നിലനിര്‍ത്തുന്നു. ഇത് മാനസിക വിശ്രമത്തിനുള്ള അവസരങ്ങള്‍ കുറയ്ക്കുകയും ദേഷ്യം, മാനസിക ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, സമ്മര്‍ദ്ദം എന്നിവയ്ക്കും കാരണമാകും.

ചെവിയുടെ ആരോഗ്യത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല. ദീര്‍ഘനേരം ഇയര്‍ബഡുകള്‍ ഉപയോഗിക്കുന്നത് ചെവി കനാലിനുള്ളില്‍ ഈര്‍പ്പവും അതുപോലെ ചൂടും തങ്ങിനില്‍ക്കാന്‍ ഇടയാക്കും. ഇത് ബാക്ടീരിയകളും ഫംഗസുകളും വളരാന്‍ അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. തന്മൂലം ഇടയ്ക്കിടെ ചെവിയില്‍ അണുബാധ, ചൊറിച്ചില്‍, ചെവിയില്‍ മെഴുക് അടിഞ്ഞുകൂടല്‍ എന്നിവയ്ക്ക് കാരണമാകും. ഇതെല്ലാം കേള്‍വിയുടെ വ്യക്തതയെ ബാധിക്കുന്നു.

ഈ നിയമം അനുസരിച്ച് ഒരു സമയം 60 ശതമാനത്തില്‍ കൂടുതല്‍ ശബ്ദം ഉപയോഗിക്കുകയും 60 മിനിറ്റില്‍ കൂടുതല്‍ ഒരു തവണ ശബ്ദം കേള്‍ക്കുകയുമരുത്. ചെറിയ ഇടവേളകളെടുക്കുന്നത് ചെവികള്‍ക്ക് വിശ്രമം നല്‍കുകയും ശബ്ദത്തിന്റെ സംവേദനക്ഷമത പുന:സജ്ജമാക്കാനും സഹായിക്കും.കേള്‍വി സംരക്ഷിക്കാനായി സംഗീതം കേള്‍ക്കുന്നതുംമറ്റും ഉപേക്ഷിക്കണം എന്നല്ല പകരം അവ മനസോടെ ഉപയോഗിക്കുകയാണ് വേണ്ടത്. കൃത്യമായ ഇടവേളകളെടുക്കുന്നത് മാനസിക സന്തുലിതാവസ്ഥയെ നിലനിര്‍ത്താനും വളരെയധികം സഹായിക്കും.
Content Highlights: Earbud use may not only affect hearing but also mental health