വയനാട് വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

വയനാട് വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു
dot image

കല്‍പറ്റ : ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു. തൊണ്ടര്‍നാട് പുത്തന്‍ വീട്ടില്‍ ദേവകിയമ്മ(65)യാണ് മരിച്ചത്. തിങ്കളാഴ്ച തൊണ്ടര്‍നാട് പുതുശ്ശേരി ടൗണില്‍ വെച്ചാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന ദേവകിയമ്മയെ ബൈക്ക് ഇടിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ ദേവകിയമ്മ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Content Highlight : Wayanad road accident; Middle-aged woman dies after sustaining serious injuries

dot image
To advertise here,contact us
dot image