ഈ വർഷം നല്ല കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ് റെട്രോ; ചർച്ചയായി തിയേറ്റർ ഉടമയുടെ വാക്കുകൾ

'ടൂറിസ്റ്റ് ഫാമിലി ഒപ്പം ഇറങ്ങിയെങ്കിലും റെട്രോ മാത്രമാണ് ഞങ്ങൾ ആദ്യ പത്ത് ദിവസങ്ങളിൽ ഞങ്ങളുടെ തിയേറ്ററിൽ റിലീസ് ചെയ്തത്'

ഈ വർഷം നല്ല കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ് റെട്രോ; ചർച്ചയായി തിയേറ്റർ ഉടമയുടെ വാക്കുകൾ
dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമയ്ക്ക് തിയേറ്ററിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല. വലിയ രീതിയിൽ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് സിനിമ തിയേറ്റർ വിട്ടത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് തമിഴ്നാട്ടിലെ കാസിനോ തിയേറ്റർ ഉടമയായ അരുൺ.

'ടൂറിസ്റ്റ് ഫാമിലി ഒപ്പം ഇറങ്ങിയെങ്കിലും റെട്രോ മാത്രമാണ് ഞങ്ങൾ ആദ്യ പത്ത് ദിവസങ്ങളിൽ ഞങ്ങളുടെ തിയേറ്ററിൽ റിലീസ് ചെയ്തത്. പത്ത് ദിവസത്തിന് ശേഷമാണ് ടൂറിസ്റ്റ് ഫാമിലി പുറത്തുവന്നത്. ആദ്യ ദിവസം റെട്രോ എല്ലാ ഷോയും ഫുൾ ആയിരുന്നു. ഈ വർഷം നല്ല കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ് റെട്രോ. എന്നാൽ രണ്ടമത്തെ ആഴ്ചയിൽ ടൂറിസ്റ്റ് ഫാമിലി റെട്രോയെ മറികടന്നു', അരുണിന്റെ വാക്കുകൾ.

ചിത്രം മെയ് ഒന്നിനായിരുന്നു തിയേറ്ററുകളിൽ എത്തിയിരുന്നത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്മണ്യൻ, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്‍ണയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചത് സന്തോഷ് നാരായണനാണ്.

അതേസമയം, ജിത്തു മാധവൻ ഒരുക്കുന്ന സിനിമയിലാണ് ഇപ്പോൾ സൂര്യ അഭിനയിക്കുന്നത്. ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സൂര്യ എത്തുന്നത്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിന് ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ.

Content Highlights: Suriya film retro is a profitable film says theatre owner

dot image
To advertise here,contact us
dot image