Top

യുഎഇയുടെ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ: എങ്ങനെ അപേക്ഷിക്കാം, അർഹരായവർ ആരെല്ലാം

ഓരോ സന്ദര്‍ശനത്തിലും 90 ദിവസം രാജ്യത്ത് തുടരാം

20 Aug 2022 6:39 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയുടെ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ: എങ്ങനെ അപേക്ഷിക്കാം, അർഹരായവർ ആരെല്ലാം
X

അബുദാബി: എല്ലാ രാജ്യത്തുന്നിന്നുള്ള സന്ദര്‍ശകര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിച്ച് യുഎഇ. വിസ ഉപയോഗിച്ച്, വിനോദ സഞ്ചാരികള്‍ക്ക് സ്വയം സ്‌പോണ്‍സര്‍ഷിപ്പില്‍ ഒന്നിലധികം തവണ യുഎഇയില്‍ പ്രവേശിക്കാം. ഓരോ സന്ദര്‍ശനത്തിലും 90 ദിവസം രാജ്യത്ത് തുടരാം. ഒപ്പം ഉടമകള്‍ക്ക് രാജ്യം വിടാതെ തന്നെ 90 ദിവസത്തേക്ക് കൂടി വിസ നീട്ടാം.

മീറ്റിംഗുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും മറ്റ് ഇവന്റുകള്‍ക്കുമായി ജീവനക്കാരെ രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന ബിസിനസുകാര്‍ക്കും ഈ പദ്ധതി പ്രയോജനകരമാണെന്ന് ഇമിഗ്രേഷന്‍ വിദഗ്ധര്‍ പറഞ്ഞു.

2021 മാര്‍ച്ചില്‍ ഒരു കാബിനറ്റ് സെഷനിലാണ് അഞ്ച് വര്‍ഷത്തെ ഈ ടൂറിസ്റ്റ് വിസ പദ്ധതി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ തന്നെ ആദ്യ വിസകള്‍ അനുവദിക്കുകയും ചെയ്തു.

ആഗോള സാമ്പത്തിക തലസ്ഥാനമെന്ന നിലയില്‍ യുഎഇയുടെ പദവി ശക്തിപ്പെടുത്തുന്നതിനായി എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Five-year multiple entry tourist visa

Next Story

Popular Stories