Top

സന്ദർശക വിസയിലെത്തി കൊക്കെയ്ൻ കടത്ത്; യുവാവിന് പത്ത് വർഷം തടവ് വിധിച്ച് യുഎഇ കോടതി

26 Feb 2022 11:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സന്ദർശക വിസയിലെത്തി കൊക്കെയ്ൻ കടത്ത്; യുവാവിന് പത്ത് വർഷം തടവ് വിധിച്ച് യുഎഇ കോടതി
X

കൊക്കെയ്ൻ കടത്താൻ ശ്രമിച്ച യുവാവിന് പത്ത് വർഷം തടവ് ശിക്ഷ വിധി ശരിവെച്ച് ദുബായ് അപ്പീൽ കോടതി. തടവ് ശിക്ഷ കൂടാതെ പത്ത് ലക്ഷത്തോളം രൂപ(50,000 ദിർഹം) പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. 35 വയസുള്ള പ്രതി ഏഷ്യക്കാരനാണ്, ഇയാളുടെ വ്യക്തി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും.

സന്ദർശക വിസയിൽ യുഎഇയിലെത്തിയ യുവാവിൽ നിന്ന് ദ്രാവക രൂപത്തിലുള്ള പദാർത്ഥം പൊലീസ് പിടികൂടുകയായിരുന്നു. ലഹരിയാണെന്ന് സംശയം തോന്നിയ പൊലീസ് ഇത് പരിശോധനയ്ക്കായി അയച്ചു. പരിശോധനയിൽ ഇത് കൊക്കെയ്നാണെന്ന് വ്യക്തമായി. 4550 മില്ലി ​ഗ്രാമാണ് പിടിച്ചെടുത്തത്. കേസിൽ പത്ത് വർഷം തടവാണ് ദുബായ് പ്രാഥമിക കോടതി വിധിച്ച പത്ത് വർഷം തടവ് ശിക്ഷ അപ്പീൽ കോടതിയും ശരിവെക്കുകയായിരുന്നു.

Next Story