ബുംമ്രയില്ലെങ്കിലെന്താ!; ഇംഗ്ലീഷ് ഓപണർമാരെ അരിഞ്ഞുവീഴ്ത്തി സിറാജും ആകാശ് ദീപും

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തി തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടി

ബുംമ്രയില്ലെങ്കിലെന്താ!; ഇംഗ്ലീഷ് ഓപണർമാരെ അരിഞ്ഞുവീഴ്ത്തി സിറാജും ആകാശ് ദീപും
dot image

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തി തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടി. ഇന്ത്യയുടെ പേസ് ബോളർമാരായ മുഹമ്മദ് സിറാജും ആകാശ് ദീപും മികച്ചുപന്തെറിഞ്ഞപ്പോൾ ആദ്യ 11 ഓവറിൽ തന്നെ പ്രധാന മൂന്ന് വിക്കറ്റുകൾ വീണു.

ആകാശ് രണ്ടും സിറാജ് ഒരു വിക്കറ്റും നേടി.

ഓവർലോഡ് കാരണം മൂലം ബുംമ്രയ്ക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ഇരുവരും തിളങ്ങിയത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്.

നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ്. സാക്ക് ക്രൗളി (0), ജോ റൂട്ട് (6), ബെൻ ഡക്കറ്റ് (25) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഒലിപോപ്പ്, ഹാരി ബ്രൂക്ക് എന്നിവരാണ് ക്രീസിൽ.

നേരത്തെ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ 427 റൺസ് എടുത്ത് നിൽക്കുന്ന സമയത്താണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാൻ ഗിൽ ഗിൽ 161 റൺസ് നേടി മിന്നും പ്രകടനം നടത്തി. ആദ്യ ഇന്നിങ്സിൽ താരം 269 റൺസ് നേടിയിരുന്നു.

ഗില്ലിനെ കൂടാതെ റിഷഭ് പന്തും കെ എൽ രാഹുലും ജഡേജയും അർധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കടന്നു. ആദ്യ ഇന്നിങ്സിൽ 180 റൺസ് ലീഡ് ഇന്ത്യയ്ക്കുണ്ടായിരുന്നു. പന്ത് 65 റൺസും കെ എൽ രാഹുൽ 55 റൺസും നേടി പുറത്തായി. ജഡേജ 69 റൺസ് നേടി നോട്ട് ഔട്ട് ആയി. കരുൺ നായർ 28 റൺസും യശ്വസി ജയ്‌സ്വാൾ 28 റൺസും നേടി.

ആദ്യ ഇന്നിങ്സിൽ 587 റൺസാണ് ഇന്ത്യ നേടിയത്. 269 റൺസ് നേടി തിളങ്ങിയ ഗില്ലിന്റെ മികവിലായിരുന്നു അത്. ഹാരി ബ്രൂക്കിന്റെയും ജാമി സ്മിത്തിന്റേയും സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിൽ 407 റൺസ് നേടി. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Content Highlights: no bumrah, but Siraj and Akashdeep destroy the English openers

dot image
To advertise here,contact us
dot image