

മുംബൈ: മണ്ഡലപുനര്‍നിര്‍ണയത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. ഡി ലിമിറ്റേഷന്‍ ബില്‍ ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും സാധാരണ ജനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാജ്യദ്രോഹികളായി ഓര്‍മിക്കപ്പെടുമെന്നും റാവത്ത് കുറ്റപ്പെടുത്തി.

സോഷ്യല്‍ മീഡിയിലൂടെയാണ് റാവത്ത് വിഷയത്തില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ ഇന്ന് ജീവിച്ചിരിപ്പില്ലെന്നും, എന്‍സിപി (എസ്പി) അധ്യക്ഷന്‍ ശരദ് പവാര്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പോരാടാനോ തീരുമാനങ്ങളെടുക്കാനോ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം, ഈ 'രാഷ്ട്രവിരുദ്ധ' ഡി ലിമിറ്റേഷന്‍ ബില്‍ ഇത്രയും 'അഴിമതി നിറഞ്ഞ' രീതിയില്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവരാന്‍ ധൈര്യം വരില്ലായിരുന്നുവെന്ന് റാവത്ത് പറഞ്ഞു.
आज शिवसेना प्रमुख बाळासाहेब ठाकरे आपल्यात नाहीत:शरद पवार हे प्रकृती अस्वस्थ असल्याने संघर्ष आणि निर्णय घेण्याच्या स्थितीत नाहीत,नाहीतर राष्ट्रद्रोही डिलिमिटेशन बिल अशा भ्रष्ट पद्धतीने संसदेत आणण्याचे धाडस झाले नसते:डिलिमिटेशन हा देशाच्या जनतेकडून सत्ता हिरावून घेण्यासाठी रचलेला भाजपचा कट आहे.जो कोणी याला पाठिंबा देईल, तो देशाच्या जनतेशी विश्वासघात करत आहे… ते २१व्या शतकातील सगळ्यात मोठे गद्दार म्हणून ओळखले जातील!म्हणून प्रत्येक देश प्रेमी लोकशाही वादी पक्षाने सभागृहात डिलिमिटेशनला ठोकरून काढले पाहिजे.“इतिहास गद्दारांची नावे सदैव लक्षात ठेवतो;गद्दारी बाबत केलेले खुलासे हवेत विरून जातात "@PawarSpeaks @narendramodi @BJP4Maharashtra
— Sanjay Raut (@rautsanjay61) November 27, 2026
'ഡി ലിമിറ്റേഷന്‍ എന്നത് ജനങ്ങളില്‍ നിന്ന് അധികാരം തട്ടിയെടുക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണെന്ന്' റാവത്ത് കുറ്റപ്പെടുത്തി. ഇതിനെ പിന്തുണയ്ക്കുന്ന ഏതൊരാളും രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അവര്‍ 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാജ്യദ്രോഹികളായി അറിയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യസ്നേഹവും ജനാധിപത്യ ബോധവുമുള്ള ഓരോ പാര്‍ട്ടിയും പാര്‍ലമെന്റില്‍ ഈ ഡി ലിമിറ്റേഷന്‍ ബില്ലിനെ എതിര്‍ത്തു തോല്‍പ്പിക്കണമെന്ന് റാവത്ത് ആവശ്യപ്പെട്ടു. 'ചരിത്രം എപ്പോഴും വഞ്ചകരുടെ പേരുകള്‍ ഓര്‍ത്തു വെക്കും; വഞ്ചനയ്ക്കായുള്ള വിശദീകരണങ്ങള്‍ വായുവില്‍ അലിഞ്ഞുപോകും' എന്ന് എന്‍സിപി നേതാവ് ശരദ് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചു.
വനിതാ സംവരണം ഡി ലിമിറ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി സര്‍ക്കാര്‍ വീണ്ടും അവതരിപ്പിച്ചേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് പാര്‍ലമെന്റിന്റെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെയും രാജ്യസഭാ ചെയര്മാന് സി.പി. രാധാകൃഷ്ണന്റെയും നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നവംബര്‍ 30-ന് ലോക്സഭയും ഡിസംബര്‍ രണ്ടിന് രാജ്യസഭയും ചേരും.
നിയമസഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്കുന്ന ഡി ലിമിറ്റേഷനുമായി ബന്ധപ്പെട്ട ഭരണഘടനാ (131ാം ഭേദഗതി) ബില്‍ 2026 ഏപ്രിലില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിന് കാരണം 'ഒരു പ്രതിപക്ഷ പാര്‍ട്ടി' യാണെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തിയിരുന്നു. വനിതകള്‍ക്ക് നീതി ലഭ്യമാക്കുന്നത് തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Content Highlight: Shiv Sena (UBT) MP Sanjay Raut has launched a sharp attack on the BJP over the proposed Delimitation Bill, accusing the party of conspiring to take away people's democratic power. In a social media post, Raut said those supporting the legislation would be remembered as the biggest traitors of the 21st century and urged all parties committed to democracy and patriotism to oppose it in Parliament. He also referred to the absence of Shiv Sena founder Bal Thackeray and the health challenges faced by NCP (SP) chief Sharad Pawar, alleging that the BJP would not otherwise have dared to introduce the bill in such a manner. His remarks come amid indications that the Centre may reintroduce a constitutional amendment linking women's reservation with delimitation. Special sittings of the Lok Sabha and Rajya Sabha have been scheduled for November 30 and December 2, respectively. Prime Minister Narendra Modi had earlier blamed an opposition party for the defeat of the Constitution (131st Amendment) Bill in Parliament in April 2026.