ശരീരഭാരം കുറയ്ക്കാനുള്ള 'മൈ ലിസ' മരുന്നിന് ദുബായിൽ വിലക്ക്; കർശന മുന്നറിയിപ്പുമായി ആരോഗ്യ അതോറിറ്റി

മരുന്നുകൾ മാത്രം കഴിച്ച് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിനേക്കാൾ, മിതമായ ഭക്ഷണക്രമവും പതിവായ വ്യായാമവും ഒപ്പം ചേർക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു

ശരീരഭാരം കുറയ്ക്കാനുള്ള 'മൈ ലിസ' മരുന്നിന് ദുബായിൽ വിലക്ക്; കർശന മുന്നറിയിപ്പുമായി ആരോഗ്യ അതോറിറ്റി
Weight Loss representative image (Credit - Google)
dot image

ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്ന 'മൈ ലിസ' (My Lisaa) എന്ന ഉത്പ്പന്നം ഇറക്കുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി ദുബായ് ആരോഗ്യ അതോറിറ്റി. ദുബായിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കും ഡോക്ടർമാർക്കും നൽകിയ പ്രത്യേക സർക്കുലറിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

സുരക്ഷാ മാനദണ്ഡങ്ങളും ഔദ്യോഗിക അനുമതികളും ഉറപ്പാക്കിയ ഉത്പ്പന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ നിർദ്ദേശം കർശനമായി പാലിക്കാനും ആരോഗ്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ തിരഞ്ഞെടുക്കുമ്പോഴും അവ എവിടെ നിന്നാണ് വാങ്ങുന്നതെന്ന് പരിശോധിക്കുമ്പോഴും താമസക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ഡോക്ടർമാർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുഎഇയിൽ അംഗീകൃതമായിട്ടുള്ള മരുന്നുകൾ കൃത്യമായ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ. അമിതവണ്ണമുള്ളവർക്കോ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഉറക്കത്തിലെ ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കോ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമാണ് സാധാരണയായി ഇത്തരം മരുന്നുകൾ നിർദ്ദേശിക്കുന്നത്.

മരുന്നുകൾ മാത്രം കഴിച്ച് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിനേക്കാൾ, മിതമായ ഭക്ഷണക്രമവും പതിവായ വ്യായാമവും ഒപ്പം ചേർക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജീവിതശൈലിയിൽ സ്ഥിരമായ മാറ്റങ്ങൾ വരുത്താതെ മരുന്ന് നിർത്തിയാൽ ശരീരഭാരം വീണ്ടും കൂടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.

Content Highlights: Dubai Health Authority (DHA) has issued a safety warning regarding My Lisaa weight-loss products following a ban imposed by the Emirates Drug Establishment (EDE). The regulator has prohibited the import, sale and distribution of these products because they have not received the required marketing approval. DHA has notified private healthcare facilities and practitioners in Dubai to comply with the directive.

dot image
To advertise here,contact us
dot image