

പുകവലിയോടും മദ്യപാനത്തോടുമുള്ള തന്റെ നിലപാട് തുറന്നുപറഞ്ഞ് നടൻ കുഞ്ചാക്കോ ബോബൻ. അച്ഛൻ ചെയിൻ സ്മോക്കറായിരുന്നതിനാൽ പുകവലിയുടെ ദൂഷ്യഫലങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പുകവലി ശീലമാക്കിയിട്ടില്ലെന്നും താരം പറഞ്ഞു. സിനിമയ്ക്ക് വേണ്ടി പോലും പുക വലിക്കാൻ ബുദ്ധിമുട്ടാണെന്നും 'തീവണ്ടി' സിനിമയിലെ നായകവേഷം ഏറ്റെടുക്കാതിരുന്നതിന് പിന്നിലും ഈ കാരണമുണ്ടായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തി. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എന്റെ അച്ഛൻ നല്ല ചെയിൻ സ്മോക്കർ ആയിരുന്നു. അതിന്റെ മോശമായ അവസ്ഥകൾ നേരിട്ട് കണ്ടിട്ടുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ പുകവലിക്കില്ല. ഞാൻ ട്രൈ ചെയ്ത് നോക്കിയിട്ടുണ്ട്. പക്ഷെ എനിക്ക് അതിന്റെ രുചിയോ രസമോ മനസിലായിട്ടില്ല. സിനിമയ്ക്ക് വേണ്ടി ആണെങ്കിൽ പോലും പുക ഞാൻ വലിച്ചെടുത്താൽ പിന്നെ അഞ്ചു മിനിറ്റ് തല കറങ്ങി നിൽക്കും. വെറുതെ ഊതി കളിക്കാൻ അല്ലാതെ എന്നെ കൊണ്ട് ലെൻസിലേക്ക് എടുത്തിട്ട് പുക വിടാൻ പറ്റില്ല. ഞാൻ പിന്നെ തല കറങ്ങി നിൽക്കും. അതുകൊണ്ട് തന്നെ സിനിമയിൽ അങ്ങനെ ഒരു സീൻ വന്നാൽ വീണ്ടും ടേക്ക് പോകണം എങ്കിൽ ഒരു ഷോട്ട് കഴിഞ്ഞു 10 മിനിറ്റ് കാത്തു നിൽക്കണം.
തീവണ്ടി എന്ന സിനിമയുടെ കഥ എന്നോട് പറഞ്ഞിരുന്നു. പക്ഷെ എന്നെ കൊണ്ട് അത് നടക്കില്ല. ആ സിനിമ ഞാൻ ചെയ്താൽ ചിത്രീകരണം പൂർത്തിയാക്കാൻ 1 വർഷമെങ്കിലും എടുക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. മദ്യമാണെങ്കിൽ എനിക്ക് അതിന്റെ മണം തന്നെ പ്രശ്നമാണ് അതുകൊണ്ട് ഞാൻ അത് തൊട്ടിട്ടില്ല. ഇതല്ലാതെ ഹരങ്ങൾ എനിക്ക് ഉണ്ട്, എനിക്ക് കിക്ക് തരുന്നത് സ്പോർട്ട്സ് ഉണ്ട് , മ്യൂസിക്, ഡ്രൈവിംഗ് , സിനിമകൾ ചെയുന്നത് എല്ലാം ഹൈ ആണ്. ആരോഗ്യായത്തിനും മറ്റുള്ളവർക്കും മോശമല്ല ഹൈക്കൾ എനിക്ക് കിട്ടാറുണ്ട്; കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Content Highlights:Kunchacko Boban opens up about his experience of performing a smoking scene for a film. The actor shares how even smoking for a cinematic performance can cause dizziness, offering an insight into the challenges actors face while portraying characters on screen.