

കണ്ടന്റ് ക്രിയേറ്റർമാരുടെ കാലമാണ് ഇത്. നിരവധി യുവതീയുവാക്കളാണ് ഇൻസ്റ്റഗ്രാമിലും മറ്റും കണ്ടന്റ് ക്രിയേറ്റർമാരായി വരുന്നത്. പല പല കണ്ടന്റുകളിലൂടെയും കൊളാബുകളിലൂടേയും സാമാന്യം തെറ്റില്ലാത്ത വരുമാനവും ഇവർക്കെല്ലാം ലഭിക്കുന്നുണ്ട്. എന്നാൽ ഒരു മാസം കൊണ്ട് 10 ലക്ഷം രൂപ വരെ സംബന്ധിച്ച അനുഭവം വിവരിക്കുകയാണ് മൺസൂൺ ഡെയ് എന്ന യുവതി.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് യുവതി പണം സമ്പാദിച്ചത് വിവരിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ദീപാവലി, ഛത്ത് പൂജ, ദുർഗ പൂജ തുടങ്ങിയ പ്രധാനപ്പെട്ട ഉത്സവങ്ങൾ ഉണ്ടായിരുന്ന മാസമായിരുന്നു ഒക്ടോബർ. ഏകദേശം 10 ലക്ഷത്തോളം രൂപയാണ് ഈ മാസം താൻ സമ്പാദിച്ചത്. ബംഗാൾ സ്വദേശിനിയായ യുവതി ദുർഗ പൂജ സമയത്ത് കൃത്യമായി മാർക്കറ്റിനെ ഉപയോഗിക്കുകയായിരുന്നു. ആ സമയത്ത് താൻ ചെയ്ത കണ്ടന്റുകളിൽ 90 ശതമാനവും പൂജയുടെ ബന്ധപ്പെട്ടതായിരുന്നുവെന്ന് യുവതി പറയുന്നു. തന്റെ വീട്, കുടുംബം, സംസ്കാരം തുടങ്ങിയവയെയെല്ലാം താൻ തുറന്നുകാട്ടി. വെറുമൊരു വീഡിയോയാണ്, നമ്മുടെ ലോകം കൂടിയാണ് ബ്രാൻഡുകൾക്ക് ആവശ്യം എന്ന് യുവതി പറയുന്നു. ഓടിയൻസിന്റെ പൾസ് മനസിലാക്കിയില്ല കണ്ടന്റ് ക്രിയേഷൻ ഗുണം ചെയ്തുവെന്നും അവർ വെളിപ്പെടുത്തുന്നു.
16 ബ്രാൻഡുകളാണ് തന്നെ വീഡിയോയ്ക്കായി സമീപിച്ചത് എന്നും യുവതി പറയുന്നു. കുറഞ്ഞ സമയത്ത്, ഏത് നേരവും വീഡിയോകൾ എടുക്കാൻ താൻ തയാറായിരുന്നുവെന്നും ദുർഗ പൂജ ആഘോഷസമയത്തും താൻ വീഡിയോകൾ എടുക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.
ഒക്ടോബറിൽ താൻ 30-ാളം വീഡിയോകളാണ് പോസ്റ്റ് ചെയ്തത്. കൊളാബുകൾക്ക് പുറമെ തന്റെ സ്വന്തം കണ്ടന്റുകളും ഉണ്ടായിരുന്നുവെന്നും യുവതി പറയുന്നു.പല ബ്രാൻഡുകൾ പല നിരക്കാണ് കൊളാബിനായി നൽകുക എന്നും യുവതി പറയുന്നു. ഡെലിവറബിൽസ്, യൂസേജ് അവകാശങ്ങൾ എന്നിവയ്ക്കനുസരിച്ച് നിരക്കുകൾ മാറും. 60,000 തൊട്ട് 1 ലക്ഷം രൂപ വരെ ബ്രാൻഡുകൾ നല്കാറുണ്ടെന്നും യുവതി പറയുന്നു.
എന്നാൽ ഈ തുകയെല്ലാം തന്റെ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടില്ല എന്നും യുവതി പറയുന്നു. 30 മുതൽ 60 ദിവസം വരെ സമയമെടുത്താണ് ബ്രാൻഡുകൾ പണം നൽകുക. അതായത്, വീഡിയോ ചെയ്താലും ഉടൻ പണം ലഭിക്കണമെന്നില്ല. അതിനാൽ ഫ്രീലാൻസ് കണ്ടന്റ് ക്രിയേഷൻ എന്നത് ശ്രമകരമായ ഒരു ജോലിയാണെന്നും അവർ പറയുന്നു. ഒരു കാര്യം യുവതി പ്രത്യേകം പറയുന്നുണ്ട്. മാസം 10 ലക്ഷം എന്നത് ഒരു പതിവ് വരുമാനമല്ല. ഡീലുകളും കൊളാബുകളും അനുസരിച്ച് അവ മാറിമറിയാമെന്നും യുവതി പറയുന്നു.
Content Highlights: A young woman shared a video on Instagram revealing that she earned nearly ₹10 lakh during October. The month featured major festivals, including Diwali, Chhath Puja and Durga Puja, which contributed to increased opportunities for social media content and earnings.