വിജയ്ക്ക് തിരിച്ചടി; 'പെരമ്പൂര്‍ ജയത്തിനെതിരായ ഹര്‍ജി നിലനില്‍ക്കും': മദ്രാസ് ഹൈക്കോടതി

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങളിലെ വീഴ്ചകള്‍ പരിശോധിക്കണം എന്നും നിര്‍ദേശിച്ചു

വിജയ്ക്ക് തിരിച്ചടി; 'പെരമ്പൂര്‍ ജയത്തിനെതിരായ ഹര്‍ജി നിലനില്‍ക്കും': മദ്രാസ് ഹൈക്കോടതി
dot image

ചെന്നൈ: മുഖ്യമന്ത്രിയും തമിഴക വെട്രികഴകം അധ്യക്ഷനുമായ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ തിരിച്ചടി. പെരമ്പൂര്‍ മണ്ഡലത്തിലെ വിജയ്‌യുടെ വിജയത്തിനെതിരായ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. വിജയുടെ ഹര്‍ജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. എസ് ദിനേശ് എന്ന വോട്ടര്‍ നല്‍കിയ ഹര്‍ജിയില്‍ നടപടി തുടരാമെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങളിലെ വീഴ്ചകള്‍ പരിശോധിക്കണം എന്നും നിര്‍ദേശിച്ചു.

പെരമ്പൂര്‍ മണ്ഡലത്തിലെ വോട്ടറാണ് ദിനേശ്. വിജയ്യുടെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരായ വിജയ്‌യുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 30 കോടി രൂപയുടെ ഭൂമി വാങ്ങിയതും 35 കോടി രൂപയുടെ വസ്തു വിറ്റതും ഉള്‍പ്പെടെയുള്ള സ്വത്ത് വിവരങ്ങളും വരുമാനവും വിജയ് മറച്ചുവെച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. വിജയ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

അതേസമയം വിജയ് രാജിവെച്ചൊഴിഞ്ഞ തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഇനിയും വൈകും. തിരുച്ചി ഈസ്റ്റ് ഉള്‍പ്പെടെയുള്ള മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിലക്ക് നീക്കാന്‍ കോടതി തയ്യാറായില്ല. തെരഞ്ഞെടുപ്പ് ഹര്‍ജികളില്‍ അന്തിമ തീര്‍പ്പ് വന്നതിന് ശേഷം മാത്രമേ ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

Content Highlights: The Madras High Court has ruled that a petition challenging Tamil Nadu Chief Minister and TVK president Vijay's election victory from the Perambur constituency is maintainable

dot image
To advertise here,contact us
dot image