റിപ്പോര്‍ട്ടർ ടിവിയുടെ അടക്കമുള്ള മാധ്യമപ്രവർത്തകർക്ക് എതിരായ ഡൽഹി പൊലീസ് നടപടി; ഇടപെട്ട് സുപ്രീംകോടതി

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍

റിപ്പോര്‍ട്ടർ ടിവിയുടെ അടക്കമുള്ള മാധ്യമപ്രവർത്തകർക്ക് എതിരായ ഡൽഹി പൊലീസ് നടപടി; ഇടപെട്ട് സുപ്രീംകോടതി
സുപ്രീം കോടതി
dot image

ന്യൂഡല്‍ഹി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഡല്‍ഹി പൊലീസ് നടപടിയില്‍ സുപ്രീം കോടതി ഇടപെടല്‍. മാധ്യമപ്രവര്‍ത്തകരുടെ പരാതിയും പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷനായ സമിതിയാണ് ആരോപണങ്ങള്‍ പരിശോധിക്കുക. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍.

ഏഴ് മലയാളി മാധ്യമപ്രവര്‍ത്തകരെ തടങ്കലില്‍ വെച്ചതിലും കയ്യേറ്റം ചെയ്തതിലും തെളിവുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ ഭരണഘടനാപരമായ സംരക്ഷണം പരിശോധിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനുള്ള സ്വാതന്ത്ര്യം മാത്രമാണ് തേടുന്നതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് (KUWJ) വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് യൂണിയന്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സുഭാഷ് റെഡ്ഡി സമിതിക്ക് കൈമാറി സുപ്രീം കോടതി തീര്‍പ്പാക്കുകയായിരുന്നു.

കെയുഡബ്ല്യുജെ (KUWJ) ഡല്‍ഹി ഘടകം സെക്രട്ടറിയായിരിക്കെ ഡോ. ഡി ധനസുമോദ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. അഡ്വ. ആന്‍ മാത്യു മുഖേനയാണ് കെയുഡബ്ല്യുജെ ഹര്‍ജി സമര്‍പ്പിച്ചത്.

Content Highlights- The Supreme Court has referred allegations of police misconduct involving seven Kerala journalists covering protests in Delhi to a court-appointed inquiry committee.

dot image
To advertise here,contact us
dot image