എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന പ്രസ്താവന: 'മുഖ്യമന്ത്രി കലാപാഹ്വാനം നടത്തി'; പരാതി നല്‍കി SFI

കൊല്ലം ജില്ലാ പൊലീസ് മേധാവിക്കാണ് എസ്എഫ്‌ഐ പരാതി നല്‍കിയത്

എണ്ണിയെണ്ണി പകരം  ചോദിക്കുമെന്ന  പ്രസ്താവന: 'മുഖ്യമന്ത്രി  കലാപാഹ്വാനം  നടത്തി'; പരാതി നല്‍കി SFI
മുഖ്യമന്ത്രി വി ഡി സതീശൻ
dot image

കോഴിക്കോട്: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി നല്‍കി എസ്എഫ്‌ഐ. എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന വി ഡി സതീശന്റെ പ്രസ്താവനക്കെതിരെയാണ് പരാതി. മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കൊല്ലം ജില്ലാ പൊലീസ് മേധാവിക്കാണ് എസ്എഫ്‌ഐ പരാതി നല്‍കിയത്. എസ്എഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി വിഷ്ണുവാണ് പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്.

V. D. Satheesan speaking at a Youth Congress event in Kannur.
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രസംഗിക്കുന്നു

മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ സിപിഐഎം നേതാവും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസും രംഗത്തുവന്നു. കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തി, ഒരു മുഖ്യമന്ത്രി അങ്ങനൊരു പ്രസ്താവന നടത്താന്‍ പാടുണ്ടോയെന്ന് ചോദിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് ചില പൊലീസുകാര്‍ ചാടിയിറങ്ങിയിട്ടുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി. പൊലീസ് എസ്എഫ്‌ഐകാരുടെ വീട്ടില്‍ കയറുന്നുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ ഇക്കാര്യം പറയുന്നുണ്ട്. ആവേശത്തില്‍ ഇറങ്ങുന്ന പൊലീസുകാര്‍ കോഴിക്കോടിന്റെ പഴയ സമര ചരിത്രം ഓര്‍ക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മുഖ്യമന്ത്രി, ഒരു മുഖ്യമന്ത്രിക്ക് ചേരാത്ത കാര്യമാണ് പറയുന്നത്. ചോരയ്ക്ക് ചോര എന്നാണ് പ്രസംഗിച്ചത്. മുഖ്യമന്ത്രി യുടെ പ്രസംഗം ആഭ്യന്തരമന്ത്രി ഒന്നു വായിച്ചു നോക്കണം. അത് പരിശോധിച്ചതിന് ശേഷം ആഭ്യന്തരമന്ത്രി തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: The SFI has filed a complaint alleging that the Chief Minister's 'count and take revenge' statement amounted to an incitement to violence.

dot image
To advertise here,contact us
dot image