

ചെന്നൈ: ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിനും അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരായ പുരുഷന്മാര്‍ക്ക് ആണ് 15 ദിവസത്തെ അവധി ആനുകൂല്യം ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് പ്രസവത്തിന് ഇതിനകം 365 ദിവസത്തെ പ്രസവാവധി അനുവദിച്ചിട്ടുണ്ട്.
പ്രസവസമയം അമ്മയ്ക്കും കുഞ്ഞിനും വളരെ പ്രധാനമാണെന്നും ഇക്കാലയളവില്‍ അമ്മയ്ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം കുഞ്ഞിന്റെ സംരക്ഷണത്തിലും പിതാവിന്റെ പങ്കാളിത്തം അത്യാവശ്യമാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പോ അല്ലെങ്കില്‍ കുഞ്ഞ് ജനിച്ച് ആറ് മാസത്തിനകമോ ഈ അവധി പ്രയോജനപ്പെടുത്താം. സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചാണ് ടിവികെ സര്‍ക്കാരിന്റെ പ്രഖ്യാപനം.
ടിവികെ സര്‍ക്കാരിന്റെ 'തായ്മാമന്‍ തങ്ക മോതിരം തിട്ടം' പദ്ധതിക്ക് വളരെ സ്വീകാര്യത ലഭിച്ചിരുന്നു. നവജാത ശിശുക്കള്‍ക്ക് സൗജന്യമായി സ്വര്‍ണമോതിരം നല്‍കുന്ന ഈ പദ്ധതി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായിരുന്നു. തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് സ്വര്‍ണമോതിരം ലഭിക്കുക. കുട്ടിയുടെ അമ്മ തമിഴ്നാട്ടില്‍ സ്ഥിരതാമസമുള്ള ആളായിരിക്കണം. പ്രെഗ്‌നന്‍സി ആന്‍ഡ് ഇന്‍ഫാന്റ് കോഹോര്‍ട്ട് മോണിറ്ററിങ് ആന്‍ഡ് ഇവാല്യുവേഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയും റീപ്രൊഡക്ടീവ് ചൈല്‍ഡ് ഹെല്‍ത്ത് ഐഡി കാര്‍ഡ് ഉണ്ടായിരിക്കുകയും വേണം.
ജൂണ്‍ 22 മുതല്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കാണ് മോതിരം ലഭിക്കുക. ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിപോപോയ അമ്മയ്ക്കും കുഞ്ഞിനും മോതിരം നല്‍കാന്‍ പ്രത്യേക സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒരു ദിവസം 100 കുട്ടികള്‍ക്ക് വീതം മോതിരം നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി.
Content Highlights: The Tamil Nadu government has announced paternity leave for husbands to support their wives during childbirth