'പാകിസ്താനി സീരീസ് ഇന്ത്യയിൽ സ്ട്രീം ചെയ്യരുത്'; നെറ്റ്ഫ്ലിക്സിന് മുന്നറിയിപ്പുമായി കേന്ദ്രം

'ജോ ബച്ചേ ഹെ സാങ് സമൈത് ലോ' റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശം

'പാകിസ്താനി സീരീസ് ഇന്ത്യയിൽ സ്ട്രീം ചെയ്യരുത്'; നെറ്റ്ഫ്ലിക്സിന് മുന്നറിയിപ്പുമായി കേന്ദ്രം
'Jo Bachay Hain Sang Samait Lo'- Netflix Series
dot image

ന്യൂഡൽഹി: പാകിസ്താന്‍ സീരീസ് ഇന്ത്യയില്‍ സ്ട്രീമിങ് ചെയ്യരുതെന്ന് നെറ്റ്ഫ്ലിക്‌സിന് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് നെറ്റ്ഫ്ലിക്‌സിനോട് നിര്‍ദേശം നല്‍കിയത്. പാകിസ്താനില്‍ നിന്നുള്ള ഒന്നും ഇന്ത്യയില്‍ ലഭ്യമാക്കുന്നില്ലെന്ന് ഉറപ്പാക്കാണമെന്നാണ് നിര്‍ദേശം. പാകിസ്താന്റെ വെബ് സീരീസായ 'ജോ ബച്ചേ ഹെ സാങ് സമൈത് ലോ' റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശം. ഡിസംബര്‍ 4ന് സീരീസ് നെറ്റ്ഫ്ലിക്‌സില്‍ റിലീസ് ചെയ്യും. ഈ സീരീസ് ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

jo bachay hain sang samait lo
ഡിസംബര്‍ 4ന് റിലീസ് ചെയ്യാനൊരുങ്ങുന്ന 'ജോ ബച്ചേ ഹെ സാങ് സമൈത് ലോ' വെബ് സീരീസ് (ചിത്രം, നെറ്റ്ഫ്ലിക്സ്)

നെറ്റ്ഫ്ലിക്‌സ് ഉള്‍പ്പെടെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് നേരത്തെ നല്‍കിയ ഉപദേശം ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഫവാദ് ഖാന്‍-മഹിറ ഖാന്‍ അഭിനയിച്ച ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യരുതെന്ന് സര്‍ക്കാര്‍ നെറ്റ്ഫ്ലിക്‌സിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ മുതല്‍ പാകിസ്താനില്‍ നിന്നുള്ള ഒരു സിനിമയോ പരമ്പരയോ ഇന്ത്യയിലെ വരിക്കാര്‍ക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് നെറ്റ്ഫ്ലിക്‌സ് മന്ത്രാലയത്തെ അറിയിച്ചു.

പാകിസ്താനിലെ നെറ്റ്ഫ്‌ലിക്‌സ് പരമ്പര നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതിന് മുതലാണ് ഇത്തരം കണ്ടെന്റുകള്‍ ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി തുടങ്ങിയത്. വെബ് സീരീസ്, സിനിമകള്‍, ഗാനങ്ങള്‍, പോഡ്കാസ്റ്റുകള്‍ എന്നിവയുള്‍പ്പെടെ പാകിസ്താനിലെ കണ്ടെന്റുകള്‍ സ്ട്രീം ചെയ്യുന്നത് നിര്‍ത്താന്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍, സ്ട്രീമിംഗ് സേവനങ്ങള്‍, ഇടനിലക്കാര്‍ എന്നിവരോട് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. 2025 മെയ് 8നാണ് കേന്ദ്രം ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്.

Content Highlights: The Centre has warned Netflix against streaming Pakistani series in India, raising concerns over the platform's content availability.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us