സിറാജിനെ ടെസ്റ്റ് ടീമീൽ എടുക്കാത്തതിനെ ചൊല്ലി രാഷ്ട്രീയ തർക്കം,സിറാജിൻ്റെ പേരാണ് കാരണമെന്ന് കോൺഗ്രസ് എംപി

മതപരമായ വിവേചനം കാരണമാണ് സിറാജിനെ ടീമിൽ എടുക്കാഞ്ഞത് എന്ന കോൺഗ്രസ് എംപി മസൂദിൻ്റെ വാദത്തെ ബിജെപി നേതാക്കൾ ശക്തമായി എതിർത്തു

സിറാജിനെ ടെസ്റ്റ് ടീമീൽ എടുക്കാത്തതിനെ ചൊല്ലി രാഷ്ട്രീയ തർക്കം,സിറാജിൻ്റെ പേരാണ് കാരണമെന്ന് കോൺഗ്രസ് എംപി
dot image

ന്യൂഡൽഹി: ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് മാച്ചിൽ പേസർ മുഹമ്മദ് സിറാജിനെ ടീമിൽ എടുക്കാത്തതിൽ ശക്തമായ രാഷ്ട്രീയ വാക്ക്പോരുകൾ തുടരുന്നു. കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് സിറാജിനോട് കാണിച്ചത് വിവേചനമാണ് എന്ന് ആരോപിച്ചതാണ് തർക്കങ്ങൾക്കു തുടക്കമിട്ടത്.

"മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അദ്ദേഹത്തിന് ടീമിൽ ഇടം നൽകിയില്ല എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ പേര് 'സിറാജ്' എന്നാണ്, അതുകൊണ്ടാണ് അദ്ദേഹത്തിന് അവസരം നൽകാതിരുന്നത്. മികച്ച പ്രകടനം നടത്തിയിട്ടും നിങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ, അവിടെ വിവേചനം വ്യക്തമാണ്."-എന്നാണ് മസൂദിൻ്റെ വാദം.

മതപരമായ വിവേചനം കാരണമാണ് സിറാജിനെ ടീമിൽ എടുക്കാഞ്ഞത് എന്ന മസൂദിൻ്റെ വാദത്തെ എതിർത്ത് ബിജെപി നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ്സിനു ലജ്ജയില്ലേയെന്നും വോട്ടു ബാങ്കിനു വേണ്ടി ഇന്ത്യൻ ക്രിക്കറ്റിൽ വേർതിരിവുണ്ടാക്കരുതെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. കോൺഗ്രസിന് ലജ്ജ തോന്നണം. ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് ഇപ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു. സിറാജ് ഒരു മുസ്ലീം ആയതുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ ജഡേജയെയും ഒഴിവാക്കിയിട്ടുണ്ടല്ലോ. ഓരോ ക്രിക്കറ്റ് താരവും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ജേഴ്സിയാണ് ധരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വർഗീയ രാഷ്ട്രീയത്തിനും വേണ്ടി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിഭജിക്കുന്നത് അവസാനിപ്പിക്കുക -എന്നായിരുന്നു പ്രദീപ് ഭണ്ഡാരിയുടെ പ്രതികരണം.

കേന്ദ്ര മന്ത്രി കിരൺ റിജിജുവും കോൺഗ്രസ്സിൻ്റെ പ്രസ്താവനയെ ശക്തമായി എതിർത്തു.മതത്തിൻ്റെയോ ജാതിയുടെയോ പേരിൽ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും അവസരങ്ങൾ ലഭിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നുമാണ് കിരൺ പറഞ്ഞത്. ബൂര നർസയ്യ ഗൗഡ,ടി ആർ ശ്രീനിവാസ് എന്നിങ്ങനെ നിരവധി ബിജെപി നേതാക്കളും കോൺഗ്രസ്സിനെ എതിർത്ത് മുന്നോട്ടുവന്നു. സുനിൽ ഗവാസ്കർ ,രവി ശാസ്ത്രി തുടങ്ങിയ ഇതിഹാസ താരങ്ങളും സിറാജിനെ ടീമിൽ നിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്തിരുന്നു.

മാനേജ്‌മെന്റ് ആഗ്രഹിക്കുന്ന ബൗളിംഗ് കോമ്പിനേഷന്റെയും വെല്ലിംഗ്ടണിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത് എന്നാണ് ടീം മാനേജ്‌മെന്റ് ന്യായികരണം.

ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്,പ്രസിദ് കൃഷ്ണ, അൻഷുൽ കമ്പോജ് എന്നിവരാണ് ഇന്ത്യയുടെ പുതിയ പേസർമാർ. ബാറ്റിങ് കോച്ചായ സിത്താൻഷു കൊട്ടകും മാനേജ്മെൻ്റിൻ്റെ തീരുമാനത്തെ പിന്തുണച്ചിരുന്നു.

Content Highlights: Mohammed Siraj's exclusion from the Indian Test team has triggered a political controversy. The Congress party has alleged that his name may have played a role in the selection decision, raising questions over the reasons behind his omission.

dot image
To advertise here,contact us
dot image