

ജയ്പൂര്‍: രാജസ്ഥാനിലെ പഞ്ചായത്ത് സമിതി, ജില്ലാ പരിഷദ് സമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം. 6737 പഞ്ചായത്ത് സമിതി സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 3351 സമിതികളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിക്ക് 1,995 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.
സ്വാതന്ത്രര്‍ 272 സീറ്റുകളില്‍ വിജയിച്ചു. ആര്‍എല്‍പി 459 സീറ്റുകളിലും ബിഎപി 100 സീറ്റുകളിലും വിജയിച്ചു.1403 ജില്ലാ പരിഷദ് സീറ്റുകളില്‍ 367 സീറ്റുകളിലെ ഫലം വന്നപ്പോള്‍ 222 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. 127 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. സിപിഐഎം ഒരു സീറ്റില്‍ വിജയിച്ചിട്ടുണ്ട്.
Content Highlights: Rajasthan Local Body Election Results | Congress Sweeps, BJP Faces Setback