'പ്രധാനമന്ത്രിയെ കണ്ടത് ഭാഗ്യം കൊണ്ടുവന്നു'; തുടർച്ചയായ ഫിഫ്‌റ്റികൾക്ക് പിന്നാലെ സൂര്യകുമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സാധിച്ചത് തന്റെ ക്രിക്കറ്റ് കരിയറിൽ ഭാഗ്യം കൊണ്ടുവന്നതായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്.

'പ്രധാനമന്ത്രിയെ കണ്ടത് ഭാഗ്യം കൊണ്ടുവന്നു'; തുടർച്ചയായ ഫിഫ്‌റ്റികൾക്ക് പിന്നാലെ സൂര്യകുമാർ
dot image

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സാധിച്ചത് തന്റെ ക്രിക്കറ്റ് കരിയറിൽ ഭാഗ്യം കൊണ്ടുവന്നതായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ബാറ്റിങ്ങിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ സൂര്യ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കായി തുടർച്ചയായി രണ്ട് അർധ സെഞ്ചറികളുമായി തിളങ്ങിയിരുന്നു.

നവംബർ ആറിനാണ് സൂര്യകുമാർ യാദവ് കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫിസിലെത്തിയത്. സൂര്യകുമാർ യാദവിനും കുടുംബത്തിനുമൊപ്പമുള്ള നിമിഷങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

‘‘ആ കൂടിക്കാഴ്ച എനിക്ക് വലിയ ഭാഗ്യം കൊണ്ടുവന്നെന്നു തോന്നുന്നു. ഞാൻ‍ വീണ്ടും റൺസ് കണ്ടെത്താൻ തുടങ്ങി. പ്രധാനമന്ത്രിക്കൊപ്പം അഞ്ചോ പത്തോ മിനിറ്റുകൾ ലഭിക്കുമെന്നാണു ഞങ്ങൾ കരുതിയത്. പക്ഷേ അദ്ദേഹം ഞങ്ങൾക്ക് 45 മിനിറ്റോളം സമയം അനുവദിച്ചു. സൂര്യകുമാർ യാദവ് വ്യക്തമാക്കി.

ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെയാണ് സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീം ക്യാപ്റ്റൻസിയും ടീമിലെ സ്ഥാനവും നഷ്ടമാകുന്നത്. മോശം ഫോമായിരുന്നു സ്ഥാന നഷ്ടത്തിന് കാരണം. എന്നാൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ വീണ്ടും ഫോമിലേക്ക് തിരിച്ചെത്തി.

ഗുജറാത്തിനെതിരായ പോരാട്ടത്തിൽ മുംബൈ ക്യാപ്റ്റനായ സൂര്യ 29 പന്തിൽ 82 റൺസാണ് അടിച്ചെടുത്തത്. മുംബൈയുടെ ആദ്യ മത്സരത്തിലും സൂര്യ അർധ സെഞ്ചറി നേടിയിരുന്നു. ഹൈദരാബാദിനെതിരെ 21 പന്തുകൾ നേരിട്ട താരം 60 റൺസെടുത്തു പുറത്താകാതെനിന്നു.

content highlights: suryakumar-yadav-credits-meeting-pm-modi-for-good-luck-back-to-back-fifties

dot image
To advertise here,contact us
dot image