ബി​ഗ് ടിക്കറ്റിൽ 25,000 ദിർഹം നേടി മലയാളിയും സുഹൃത്തുക്കളും

പത്തുപേരടങ്ങളുന്ന ​ഗ്രൂപ്പിൽ സമ്മാനത്തുക സമമായി വീതിക്കുമെന്നും ഇനിയും ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കുമെന്നും അവർ വ്യക്തമാക്കി

ബി​ഗ് ടിക്കറ്റിൽ 25,000 ദിർഹം നേടി മലയാളിയും സുഹൃത്തുക്കളും
dot image

ബി​ഗ് ടിക്കറ്റിൽ 25000 ദിർ​ഹം നേടി മലയാളിയും സുഹൃത്തുക്കളും. മലയാളിയായ ആർ​ദ്ര കിഴക്കേ ചേതിലും സുഹൃത്തുക്കളുമാണ് നവംബർ മാസത്തെ പ്രതിവാര ഇ-നറുക്കെടുപ്പിൽ സമ്മാനം നേടിയത്. ബി​ഗ് ടിക്കറ്റ് ടീം വിളിച്ചപ്പോൾ ആദ്യം തന്നെ പറ്റിക്കുകയാണെന്നാണ് കരുതിയത്. പിന്നീട് ബി​ഗ് ടിക്കറ്റിന്റെ വെബ്സെെറ്റിൽ ചെക്ക് ചെയ്തപ്പോൾ ആണ് വിശ്വസിച്ചതെന്ന് ആർദ്ര പറഞ്ഞു.

ഒരു വർഷം മുൻപാണ് ആർദ്ര ഭർത്താവിന്റെ കൂടെ ഷാർജയിലേക്ക് വന്നത്. ഭർത്താവും സുഹൃത്തുക്കളും കഴിഞ്ഞ ഏഴു വർഷമായി ബി​ഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. ഈ അടുത്തിടെയാണ് ആർദ്ര ഇവരോടൊപ്പം ജോയിൻ ചെയ്തത്. ആദ്യമായിട്ടാണ് ബി​ഗ് ടിക്കറ്റിൽ നിന്നും സമ്മാനം നേടുന്നത്. അതിൽ അതിയായ സന്തോഷമുണ്ടെന്നും ആർ​ദ്രയും സുഹൃത്തുക്കളും പറഞ്ഞു. പത്തുപേരടങ്ങളുന്ന ​ഗ്രൂപ്പിൽ സമ്മാനത്തുക സമമായി വീതിക്കുമെന്നും ഇനിയും ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കുമെന്നും അവർ വ്യക്തമാക്കി.

ആർദ്രയ്ക്ക് പുറമെ മറ്റ് മൂന്ന് പേർക്കും സമ്മാനം ലഭിച്ചിട്ടുണ്ട്. ഇറാഖ്, ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ളവരാണ് അവർ. ഇറാഖിൽ നിന്നുള്ള റൻഡ് ഫത്ത യുഎഇയിൽ താമസിക്കുകയാണ്. ഫിലിപ്പീൻസുകാരനായ ജേഡ് പുൻസലൻ ആണ് മറ്റൊരു വിജയി. നാല് വർഷമായി ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് ഇവർ. അൻപത്തഞ്ചുകാരനായ സൗസായ്രാജ് ബെസ്കിരാജാണ് മറ്റൊരു വിജയി. ചെന്നെെ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ മുപ്പത് വർഷമായി കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുകയാണ്.

Content Highlights: A Malayali expatriate and his friends have won Dh25,000 in the UAE's Big Ticket draw.

dot image
To advertise here,contact us
dot image