

കൊല്‍ക്കത്ത: റണ്‍വേയില്‍ അപ്രതീക്ഷിതമായി കുറുക്കനെ കണ്ടതിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനിരുന്ന ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. ചെന്നൈയില്‍ നിന്ന് എത്തിയ വിമാനത്തിന്റെ പൈലറ്റാണ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് റണ്‍വേയില്‍ കുറുക്കനെ കണ്ടത്. ഉടന്‍ തന്നെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എടിസി) വിവരം അറിയിച്ചു.
തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാതെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടാന്‍ എടിസി നിര്‍ദേശം നല്‍കി. പിന്നീട് ദുര്‍ഗാപൂരിലെ അണ്ടാല്‍ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
അതേസമയം, ഇന്ന് രാവിലെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ഹൈജാക്ക് ഭീഷണി ഉയര്‍ന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. വിമാനത്തിലെ ശുചിമുറിയിലെ കണ്ണാടിയില്‍ ഹൈജാക്ക് ഭീഷണി സന്ദേശം എഴുതിവെച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജീവനക്കാര്‍ എടിസിയെ വിവരം അറിയിച്ചു. തുടര്‍ന്ന് വിമാനം പ്രത്യേക സുരക്ഷാ മേഖലയിലേക്ക് മാറ്റി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് വിമാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഗേജ് സൂക്ഷിക്കുന്ന ഇടങ്ങളിലും വിശദമായ പരിശോധന നടത്തി. പിന്നീട് ഇത് വ്യാജ ഭീഷണിയാണെന്ന് കണ്ടെത്തുകയായിരുന്നു. സന്ദേശം എഴുതിയത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിട്ട് അഞ്ച് മണിക്കാണ് പുറപ്പെട്ടത്. ഒരേ ദിവസം കൊല്‍ക്കത്ത വിമാനത്താവളത്തിലുണ്ടായ രണ്ട് സംഭവങ്ങളും വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു.
Content Highlights: An IndiGo flight from Chennai was diverted after a fox was spotted on the Kolkata Airport runway. Meanwhile, a separate hoax hijack threat targeting an Air India flight triggered a security alert and extensive checks at the airport