ഇന്ത്യയുടെ വിസ നിയമങ്ങളില്‍ വന്‍ മാറ്റം; ടൂറിസ്റ്റ് വിസയുടെ പേര് ഇനി 'വിസിറ്റര്‍ വിസ'

പരമ്പരാഗത വിനോദസഞ്ചാരത്തിന് പുറമെ മറ്റ് സന്ദര്‍ശന ആവശ്യങ്ങള്‍ക്കും ഈ വിസ ഉപയോഗിക്കാമെന്ന അര്‍ത്ഥത്തിലാണ് പേരുമാറ്റം

ഇന്ത്യയുടെ വിസ നിയമങ്ങളില്‍ വന്‍ മാറ്റം;  ടൂറിസ്റ്റ് വിസയുടെ പേര് ഇനി 'വിസിറ്റര്‍ വിസ'
dot image

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിസ നടപടികള്‍ കൂടുതല്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍. വിസ വിഭാഗങ്ങളുടെ എണ്ണം 13ല്‍ നിന്ന് ഒമ്പതായി കുറച്ചതായും അപേക്ഷാ ഫോമുകളുടെ ദൈര്‍ഘ്യം 70 ശതമാനം വരെ കുറച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നാണ് മന്ത്രാലയം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയുടെ പേര് 'വിസിറ്റര്‍ വിസ' എന്നാക്കി മാറ്റി. പരമ്പരാഗത വിനോദസഞ്ചാരത്തിന് പുറമെ മറ്റ് സന്ദര്‍ശന ആവശ്യങ്ങള്‍ക്കും ഈ വിസ ഉപയോഗിക്കാമെന്ന അര്‍ത്ഥത്തിലാണ് പേരുമാറ്റം.

Also Read:

ഇന്ത്യന്‍ കമ്പനികള്‍ക്കായി ജോലി ചെയ്യുന്ന വിദേശ വിദഗ്ധർ, എഞ്ചിനീയര്‍മാര്‍, സാങ്കേതിക ജീവനക്കാര്‍ എന്നിവര്‍ക്കായി പ്രൊഡക്ഷന്‍ ഇന്‍വസ്റ്റ്‌മെന്റ് ബിസിനസ് വിസ എന്ന പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യന്ത്രങ്ങളുടെ സ്ഥാപനം, പ്രവര്‍ത്തനസജ്ജമാക്കല്‍, ഗുണനിലവാര പരിശോധന, അറ്റകുറ്റപ്പണികള്‍, ഉല്‍പ്പാദന മേഖല, ഐടി, പരിശീലനം, വിതരണ ശൃംഖല, സാങ്കേതിക സഹായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ വിസ പ്രയോജനപ്പെടുക.

e visa
ഇ വിസ

2026 ഓഗസ്റ്റ് 27ന് പ്രധാന വിസ വിഭാഗങ്ങളുടെ എണ്ണം 13ല്‍ നിന്ന് ഒമ്പതായും ഉപവിഭാഗങ്ങളുടെ എണ്ണം 49ല്‍ നിന്ന് 23 ആയും കുറച്ചിരുന്നു. 2025 ഒക്ടോബറിലും സമാനമായ പരിഷ്‌കാരം നടപ്പാക്കിയിരുന്നു. അന്ന് പ്രധാന വിഭാഗങ്ങള്‍ 22ല്‍ നിന്ന് 13 ആയും ഉപവിഭാഗങ്ങള്‍ 63ല്‍ നിന്ന് 49 ആയും കുറച്ചിരുന്നു. വികസിത രാജ്യങ്ങളിലെ വിസ സംവിധാനങ്ങളും ആഗോള മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യാത്രാ ആവശ്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ വിസ കണ്ടെത്തുന്നത് എളുപ്പമാക്കുകയും വിദേശികളുടെ നിയമാനുസൃത യാത്രകള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. നിലവില്‍ 13 ഉപവിഭാഗങ്ങളിലായി ഇ വിസ സൗകര്യം ലഭ്യമാണ്. 172 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യ ഇ-വിസ അനുവദിക്കുന്നുണ്ട്.

Content Highlights: India has simplified its visa rules by reducing visa categories from 13 to nine and shortening application forms by up to 70%. The Tourist Visa has also been renamed Visitor Visa, with a new category introduced for foreign technical professionals

dot image
To advertise here,contact us
dot image