'വളർമതി മുടി മുറിക്കുന്നത് കണ്ട് കരഞ്ഞ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ അതിക്രമത്തിന് നേതൃത്വം നൽകുന്നത്?'

എല്‍പിഎസ്ടി സമരത്തിനെതിരായ പൊലീസ് അതിക്രമത്തിൽ സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

'വളർമതി മുടി മുറിക്കുന്നത് കണ്ട് കരഞ്ഞ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ അതിക്രമത്തിന് നേതൃത്വം നൽകുന്നത്?'
dot image

തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയത് സര്‍ക്കാരിന്റെ അസഹിഷ്ണുത എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സമാധാനപരമായി സമരം ചെയ്യുന്നവരെ ബലപ്രയോഗത്തിലൂടെ നേരിടുകയാണ് സര്‍ക്കാര്‍. വളര്‍മതി മുടി മുറിച്ചപ്പോള്‍ കരഞ്ഞുപോ. മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ അതിക്രമത്തിന് നേതൃത്വം നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്ന സര്‍ക്കാരാണ് ജനാധിപത്യത്തിന് ആവശ്യം. ഡല്‍ഹിയില്‍ നരേന്ദ്രമോദിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവര്‍ത്തിക്കാമെന്ന വി ഡി സതീശന്റേയും യുഡിഎഫിന്റേയും വ്യാമോഹം ഇവിടെ നടക്കില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയര്‍ന്ന് വരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

valarmathy removed by police
വളർമതിയെ പൊലീസ് നീക്കം ചെയ്യുന്നു

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാസങ്ങളോളം സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാരുടെ പേരില്‍ നടത്തിയ സമരത്തെ തകര്‍ക്കുന്നതിനായി അവരുടെ പന്തല്‍ പൊളിക്കാനാരും പോയിട്ടില്ല. അന്ന് ആ സമരത്തെ മണിക്കൂര്‍ വച്ച് പോയി അഭിവാദ്യം ചെയ്ത് സര്‍ക്കാരിനെതിരെ ഘോരഘോരം പ്രസംഗിച്ചവരാണ് ഇപ്പോള്‍ എല്‍പിഎസ്ടി സമരം തകര്‍ക്കാന്‍ പന്തല്‍ പൊളിക്കലും അറസ്റ്റുമായി എത്തിയതെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights: The Opposition Leader has criticised the government over the demolition of the LPST candidates' protest tent, calling it an act of intolerance. He alleged that peaceful protesters were being targeted through force and questioned the government's handling of the agitation

dot image
To advertise here,contact us
dot image