കോണ്‍ഗ്രസിന്റെ ഭാരത് ഉച്ചകോടിക്ക് നാളെ തുടക്കം; തെലങ്കാന സര്‍ക്കാർ ആതിഥേയത്വം വഹിക്കും

നയതന്ത്രജ്ഞരും ചിന്തകരുമുള്‍പ്പെടെ 70 രാജ്യങ്ങളില്‍ നിന്നായി 1,000-ത്തിലധികം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും

കോണ്‍ഗ്രസിന്റെ ഭാരത് ഉച്ചകോടിക്ക് നാളെ തുടക്കം; തെലങ്കാന സര്‍ക്കാർ ആതിഥേയത്വം വഹിക്കും
dot image

ഹൈദരാബാദ്: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ഉച്ചകോടിയുടെ രണ്ടാം ഘട്ടം നവംബര്‍ 12 മുതല്‍ 14 വരെ ഹൈദരാബാദില്‍ നടക്കും. ആഗോള തലത്തിലെ രാഷ്ട്രീയ നേതാക്കളും നയതന്ത്രജ്ഞരും ചിന്തകരുമുള്‍പ്പെടെ 70 രാജ്യങ്ങളില്‍ നിന്നായി 1,000-ത്തിലധികം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാരാണ് മൂന്ന് ദിവസത്തെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ആഗോള രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍, ജനാധിപത്യ മൂല്യങ്ങള്‍, ഗ്ലോബല്‍ സൗത്ത്-ഗ്ലോബല്‍ നോര്‍ത്ത് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം എന്നിവയാണ് പ്രധാനമായും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുക. നവംബര്‍ 14 ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 137ാം ജന്മവാര്‍ഷികവും പരിപാടിയില്‍ ആചരിക്കും. ഇന്ത്യയെയും ലോകത്തെയും കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ ഉച്ചകോടിയില്‍ പ്രകടമായേക്കും. 12 അന്താരാഷ്ട്ര സെഷനുകളും തെലങ്കാനയെ കേന്ദ്രീകരിച്ചുള്ള എട്ട് സെഷനുകളും പരിപാടിയുടെ ഭാഗമായി നടക്കും.

ബ്രസീല്‍, ഹംഗറി, സെര്‍ബിയ, അമേരിക്ക എന്നീ രാജ്യങ്ങളിലെ സമീപകാല തെരഞ്ഞെടുപ്പ് രാഷ്ട്രീയവും അന്താരാഷ്ട്ര സെഷനുകളില്‍ ചര്‍ച്ചയാകും. ഗ്ലോബല്‍ സൗത്ത്-ഗ്ലോബല്‍ നോര്‍ത്ത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള സഹകരണം മെച്ചപ്പെടുത്തുന്നതിനും പ്രത്യേക പ്രാധാന്യം നല്‍കും. സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങള്‍, യുവജന പങ്കാളിത്തം, ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം, മാധ്യമങ്ങളുടെ പങ്ക്, വിവരങ്ങളുടെ വിശ്വാസ്യത തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.

bharat summit 2025
2025 ലെ ഭാരത് സമ്മിറ്റ് വേദി

രാഹുല്‍ ഗാന്ധി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മഹേഷ് കുമാര്‍ ഗൗഡ അറിയിച്ചു. മുതിര്‍ന്ന നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിക്കും. എല്ലാ വര്‍ഷവും ഭാരത് ഉച്ചകോടി സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Content Highlights: The Congress-organised second edition of the Bharat Summit will be held in Hyderabad from November 12 to 14, bringing together over 1,000 delegates from 70 countries to discuss global politics, democracy and international cooperation. Rahul Gandhi is expected to attend

dot image
To advertise here,contact us
dot image