കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ നടന്ന വെടിവെപ്പ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു

കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ നടന്ന വെടിവെപ്പ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
dot image

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ചെക്ക് പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബുധനാഴ്ച ഉച്ചയോടെ മിര്‍ ബസാറിന് സമീപമുള്ള അഖ്‌റാനിലെ ക്യാമ്പിന് നേരെ ബൈക്കിലെത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ വെറും 15 സെക്കന്‍ഡിനുള്ളില്‍ 30-ഓളം തവണ വെടിയുതിര്‍ക്കുന്ന ശബ്ദം കേള്‍ക്കാം. അടുത്ത ഒരു മിനിറ്റിനുള്ളില്‍ വീണ്ടും നിരവധി തവണ വെടിയൊച്ചകളും കേള്‍ക്കാം. ആദ്യഘട്ടത്തില്‍ കടകള്‍ക്ക് മുന്നില്‍ ഇരിക്കുന്ന ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വെടിവെപ്പ് നടന്ന ഭാഗത്തുനിന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ ഓടിയെത്തുന്നതും പിന്നീട് ഇരുവരും യന്ത്രത്തോക്കുകളുമായി ആക്രമണം നടന്ന ഭാഗത്തേക്ക് നീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമികളെ വെല്ലുവിളിക്കുന്നതെന്ന് തോന്നിക്കുന്ന ശബ്ദങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് സംഭവം നടന്നതെന്ന് സിആര്‍പിഎഫ് പ്രസ്താവനയില്‍ അറിയിച്ചു. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞുകെട്ടിയിരിക്കുന്നു

ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും കവചിത വാഹനങ്ങളില്‍ സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസികളോട് വീടിനുള്ളില്‍ തന്നെ കഴിയാനും പുറത്തിറങ്ങരുതെന്നും സൈന്യം നിര്‍ദേശം നല്‍കി.

Content Highlights: CCTV footage of the attack on a CRPF checkpost in Kulgam, Jammu and Kashmir, has surfaced, capturing intense fire. Three CRPF personnel were injured in the attack, while security was tightened across the area

dot image
To advertise here,contact us
dot image