കോഴിക്കോട് സ്വദേശിനിയായ പ്രവാസി വിദ്യാർത്ഥിനിക്ക് അപൂർവ്വ നേട്ടം; ആദരിച്ച് ബഹ്‌റൈൻ പ്രതിഭ

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ വിവിധ പരിശീലനങ്ങളിലും സേവന പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും ഉന്നതമായ അംഗീകാരങ്ങളിലൊന്നാണ് രാജ്യപുരസ്‌കാർ.

കോഴിക്കോട് സ്വദേശിനിയായ പ്രവാസി വിദ്യാർത്ഥിനിക്ക് അപൂർവ്വ നേട്ടം; ആദരിച്ച് ബഹ്‌റൈൻ പ്രതിഭ
dot image

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ അഭിമാനകരമായ 'രാജ്യപുരസ്‌കാർ' അംഗീകാരം നേടിയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ദക്ഷ ശ്രീഷ വിജേഷിനെ ബഹ്‌റൈൻ പ്രതിഭ ആദരിച്ചു. കോഴിക്കോട് സ്വദേശികളായ ശ്രീഷ-വിജേഷ് ദമ്പതികളുടെ മകളായ ദക്ഷ, ബഹ്‌റൈൻ പ്രതിഭ സനദ് യൂണിറ്റ് അംഗവും ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയിലെ 'ആമ്പൽ–1' ക്ലാസ് വിദ്യാർത്ഥിനിയുമാണ്.

നവംബർ 6-ന് ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷ ചടങ്ങിൽ വെച്ചാണ് ദക്ഷയെ അനുമോദിച്ചത്. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത അഡ്വ. കെയു ജനീഷ് കുമാർ എംഎൽഎ ദക്ഷയ്ക്ക് പ്രതിഭയുടെ ഉപഹാരം സമ്മാനിച്ചു.

Also Read:

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ വിവിധ പരിശീലനങ്ങളിലും സേവന പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും ഉന്നതമായ അംഗീകാരങ്ങളിലൊന്നാണ് രാജ്യപുരസ്‌കാർ. അച്ചടക്കം, നേതൃത്വപാടവം, സാമൂഹിക പ്രതിബദ്ധത, സേവനമനോഭാവം എന്നീ മൂല്യങ്ങൾ മുൻനിർത്തി ദക്ഷ കൈവരിച്ച ഈ വലിയ നേട്ടം പ്രവാസി സമൂഹത്തിന് ഏറെ അഭിമാനകരമാണ്. പഠനത്തോടൊപ്പം പാഠ്യേതര മേഖലകളിലും പ്രതിഭ തെളിയിച്ച ദക്ഷയെ ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ അഭിനന്ദിക്കുകയും ഭാവി പ്രയാണത്തിന് ആശംസകൾ നേരുകയും ചെയ്തു.

Content Highlights: Bahrain Prathibha honours Daksha Sreesh Vijesh, an Indian School Bahrain student and Malayalam school learner, for winning the Bharat Scouts and Guides Rajya Puraskar

dot image
To advertise here,contact us
dot image