'പ്രധാനമന്ത്രിയാകാനുള്ള അവസരം ഒരിക്കലും ലഭിക്കില്ല'; രാഹുല്‍ ഗാന്ധിക്കെതിരെ അമിത് ഷാ

ഇൻഡ്യ സഖ്യത്തിന്റെ ചലോ ദില്ലി റാലിയെ ലക്ഷ്യമിട്ടും ഷാ വിമര്‍ശനം നടത്തി

'പ്രധാനമന്ത്രിയാകാനുള്ള അവസരം ഒരിക്കലും ലഭിക്കില്ല'; രാഹുല്‍ ഗാന്ധിക്കെതിരെ അമിത് ഷാ
dot image

ന്യൂഡല്‍ഹി: ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയാകാനുള്ള അവസരം ഒരിക്കലും രാഹുലിന് ലഭിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും ഇൻഡ്യ സഖ്യത്തെയും പരിഹസിച്ച്, അടുത്ത അഞ്ച് വര്‍ഷവും പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറായിക്കൊള്ളുവെന്നും ഷാ പറഞ്ഞു. ചണ്ഡിഗഡിൽ നടന്ന ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

'പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കില്‍, ജീവിതകാലം മുഴുവന്‍ മോക്ക് പാര്‍ലമെന്റില്‍ തന്നെ തുടരൂ, താങ്കള്‍ക്ക് ഒരിക്കലും അവസരം ലഭിക്കുകയില്ല. രാഹുല്‍ ജി, താങ്കളുടെ സ്നേഹത്തിന്റെ കടയില്‍ വെറുപ്പല്ലാതെ മറ്റൊന്നുമില്ല.'- രാഹുലിന്റെ പ്രസിദ്ധമായ വാചകം അദ്ദേഹത്തിനെതിരെ തന്നെ ഷാ പ്രയോഗിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഗ്യാനേഷ് കുമാറിനെതിരായ ഇൻഡ്യ മുന്നണിയുടെ ജനകീയ വിചാരണ കഴിഞ്ഞ ദിവസം വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ അമിത് ഷാ രംഗത്തെത്തിയത്.

ഇൻഡ്യ സഖ്യത്തിന്റെ ചലോ ദില്ലി റാലിയെ ലക്ഷ്യമിട്ടും ഷാ വിമര്‍ശനം നടത്തി. 1984ല്‍ കലാപ ഇരകളായ സിഖ് സമൂഹത്തിന്റെ മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലെയാണെന്ന് ഇൻഡ്യ സഖ്യ റാലി എന്നാണ് അമിത് ഷാ അഭിപ്രായപ്പെട്ടത്. 1984ല്‍ കോണ്‍ഗ്രസ് തീ കൊളുത്തിയ കലാപത്തില്‍ ആയിരകണക്കിന് ജനങ്ങള്‍ കൊല്ലപ്പെട്ടിരുന്നുവെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടി മൂലം പ്രേരിതമായ കലാപങ്ങള്‍ക്ക് ഇന്ത്യ മുമ്പ് സാക്ഷിയായിട്ടില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു. കലാപത്തിന്റെ ഇരകളുടെ മുറിവില്‍ ഉപ്പ് പുരട്ടിക്കൊണ്ടാണ് അതേ ദിവസം റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഇതേ ദിവസം റാലി സംഘടിപ്പിക്കരുത് എന്ന് അഭ്യര്‍ത്ഥിച്ച് തങ്ങള്‍ പത്രസമ്മേളനം നടത്തി. അവര്‍ക്ക് ഇതേ ദിവസം റാലി നടത്താന്‍ വിദേശത്തുനിന്ന് ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഈ നീച ശ്രമത്തെ ശക്തമായി അപലപിക്കുന്നെന്നും ഇന്ത്യയ്ക്കും പഞ്ചാബിനും ഇത് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.


Content Highlights: Union Home Minister Amit Shah said Rahul Gandhi would never get the opportunity to become India's prime minister

dot image
To advertise here,contact us
dot image