LIVE

LIVE BLOG: 'ചലോ ദില്ലി ' ; ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ റാലിക്കൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

dot image

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധ റാലിക്കൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. ഡല്‍ഹി രാംലീലാ മൈതാനിയിലേക്ക് ഇന്‍ഡ്യാ മുന്നണി സംഘടിപ്പിക്കുന്ന 'ചലോ ദില്ലി ' പ്രതിഷേധ റാലി ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കും. മിന്റോ റോഡ് ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ദില്ലി ചലോ മാര്‍ച്ച് അജ്‌മേരി ഗേറ്റ് വഴി രാംലീല മൈതാനിയിലെത്തുമെന്നാണ് ഇന്ത്യാ മുന്നണി വ്യക്തമാക്കുന്നത്. ഇന്‍ഡ്യാ മുന്നണിയുടെ മാര്‍ച്ചിന് മുന്നോടിയായി ഇടത് സംഘടനകളുടെ പ്രതിഷേധ റാലി ആരംഭിച്ചു.

Live News Updates
  • Nov 01, 2026 10:08 AM

    'ചലോ ദില്ലി' മാര്‍ച്ച്: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ മാര്‍ച്ച് 'മോദിക്കും അമിത് ഷായ്ക്കുമുള്ള മുന്നറയിപ്പ്': കെ സി വേണുഗോപാല്‍

    മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമുള്ള 'കര്‍ശന മുന്നറിയിപ്പ്' ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രതിഷേധമായിരിക്കും ഇന്ന് നടക്കാന്‍ പോകുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

    To advertise here,contact us
  • Nov 01, 2026 09:06 AM

    ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇടത് സംഘടനകളുടെ മാർച്ച് തുടങ്ങി

    രാംലീല മൈതാനിയിൽ നടക്കുന്ന ഇൻഡ്യ മുന്നണിയുടെ മാർച്ചിന് മുന്നോടിയായി ഇടത് സംഘടനകളുടെ നേതൃത്വത്തിൽ രാംലീല മൈതാനിയിലേയ്ക്ക് മാർച്ച്.

    To advertise here,contact us
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us