25 MLAമാര്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാറാണെന്ന് കര്‍ണാടക അധ്യക്ഷന്‍; എടുത്തോണ്ട് പോകൂ എന്ന് മുഖ്യമന്ത്രി

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഉടന്‍ തന്നെ എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുമെന്നും വിജയേന്ദ്ര പറഞ്ഞു

25 MLAമാര്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാറാണെന്ന് കര്‍ണാടക അധ്യക്ഷന്‍; എടുത്തോണ്ട് പോകൂ എന്ന് മുഖ്യമന്ത്രി
dot image

ബെംഗളുരു: മന്ത്രിമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ 25 എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരാണെന്ന അവകാശവാദവുമായി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്രയുടെ അവകാശവാദം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഉടന്‍ തന്നെ എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുമെന്നും വിജയേന്ദ്ര അവകാശപ്പെട്ടു. എന്നാല്‍ സമയം കളയാതെ അവരെ ഇപ്പോള്‍ തന്നെ കൊണ്ട് പൊയ്‌ക്കോളുവെന്നാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രതികരിച്ചത്.

ഭരണപക്ഷത്തെ മന്ത്രിമാരെ അടക്കം ബിജെപി പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു ബിജെപി അധ്യക്ഷന്റെ അവകാശവാദം. നിലവില്‍ സംസ്ഥാനത്തെ സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്നും പല കോണ്‍ഗ്രസ് നേതാക്കളും പക്ഷം മാറാന്‍ തയ്യാറായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'നേതാക്കളെ വിലയ്ക്കുവാങ്ങേണ്ട ആവശ്യമില്ല, പക്ഷേ ഒരു കാര്യം വ്യക്തമാക്കാം, ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഡി കെ ശിവകുമാറിന്റെ മന്ത്രിസഭയിലെ മന്ത്രിമാരടക്കം 25 നിയമസഭാംഗങ്ങള്‍ ബിജെപിയില്‍ ചേരും. അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞു', വിജയേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

Also Read:

എന്നാല്‍ അപ്രതീക്ഷിതമായ മറുപടിയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറില്‍ നിന്നുണ്ടായത്. 'ആദ്യം അവരെ അയാളുടെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താന്‍ പറയൂ, താമസിക്കരുത്. കുമാരസ്വാമിക്കും വിജയേന്ദ്രയ്ക്കും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആരാണ് ക്രോസ് വോട്ട് നടത്തിയതെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസിന് വേണ്ടി അവരുടെ നേതാക്കള്‍ ക്രോസ് വോട്ട് ചെയ്തു. വേറെന്താണ് അവര്‍ക്ക് വേണ്ടത്. സമയം പാഴാക്കാതെ പെട്ടെന്ന് നേതാക്കന്മാരെ പാര്‍ട്ടിയില്‍ എത്തിക്കൂ' എന്നാണ് ഡി കെ ശിവകുമാര്‍ പറഞ്ഞത്.

Content Highlights: The Karnataka BJP chief claimed that 25 MLAs were ready to join the BJP. Responding to the statement, the Chief Minister said they could take them along.

dot image
To advertise here,contact us
dot image