സൗദി അറേബ്യയിൽ ഒരാഴ്ചത്തേക്ക് സൗജന്യ അൺലിമിറ്റഡ് കോൾ സൗകര്യമൊരുക്കി ടെലികോം കമ്പനി

വിദേശത്തായിരിക്കുമ്പോൾ വിദേശ മൊബൈൽ നെറ്റ്‌വർക്കിലൂടെ റോമിങ് സേവനം ഉപയോഗിക്കുന്ന സജീവ എസ്ടിസി നമ്പറുകളുള്ള ഉപഭോക്താക്കൾക്ക് ഓഫർ ലഭിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

സൗദി അറേബ്യയിൽ ഒരാഴ്ചത്തേക്ക് സൗജന്യ അൺലിമിറ്റഡ് കോൾ സൗകര്യമൊരുക്കി ടെലികോം കമ്പനി
dot image

സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് പ്രയാസം നേരിടുന്ന റോമിങ് ഉപഭോക്താക്കൾക്ക് ആശ്വാസവുമായി സൗദി ടെലികോം കമ്പനി (എസ്ടിസി). വിദേശത്തുള്ള എസ്ടിസി റോമിങ് ഉപഭോക്താക്കൾക്ക് സൗദി അറേബ്യയിലേക്കും തിരിച്ചും ഒരാഴ്ചത്തേക്ക് സൗജന്യ അൺലിമിറ്റഡ് കോളുകൾ അനുവദിക്കുമെന്ന് കമ്പനി അറിയിച്ചു.

വിദേശത്തായിരിക്കുമ്പോൾ വിദേശ മൊബൈൽ നെറ്റ്‌വർക്കിലൂടെ റോമിങ് സേവനം ഉപയോഗിക്കുന്ന സജീവ എസ്ടിസി നമ്പറുകളുള്ള ഉപഭോക്താക്കൾക്ക് ഓഫർ ലഭിക്കും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികൾക്ക് സൗദിയിലെ കുടുംബാംഗങ്ങളെയും തൊഴിലുടമകളെയും ബന്ധപ്പെടാം, വിമാനം റദ്ദാക്കുകയോ യാത്ര വൈകുകയോ ചെയ്തവർക്ക് സൗദിയിലേക്ക് വിളിക്കാം, ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തുന്ന സൗദി താമസക്കാർക്ക് ഓഫീസുമായി ബന്ധപ്പെടാം, വിദേശത്തുള്ള എസ്ടിസി നമ്പറിലേക്ക് സൗദിയിൽനിന്ന് വിളിക്കുന്നവർക്കും ഓഫറിന്റെ പരിധിയിൽ വരുന്ന കോളുകൾക്കും ഇത് ലഭിക്കും. സാധാരണയായി റോമിങ് നിരക്കുകൾ ഒഴിവാക്കാൻ വാട്‌സ്ആപ്പ് പോലുള്ള ഇന്റർനെറ്റ് സേവനങ്ങളെ ആശ്രയിക്കുന്നവർക്ക്, ഈ കാലയളവിൽ സാധാരണ വോയ്സ് കോളുകൾ ഉപയോഗിക്കാനും സാധിക്കും.

പ്രതിസന്ധി ഘട്ടങ്ങളിൽ ഉപഭോക്താക്കൾക്ക് പിന്തുണ നൽകുന്നതിനും അടിയന്തര ആശയവിനിമയ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് എസ്ടിസി വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്നതിൽ ഡിജിറ്റൽ സേവനങ്ങൾക്കുള്ള പ്രാധാന്യവും ഈ നടപടിയിലൂടെ വ്യക്തമാകുന്നതായി കമ്പനി അറിയിച്ചു.

Content Highlights: Saudi telecom company STC is offering free unlimited voice calls to and from Saudi Arabia for customers roaming abroad for one week, starting October 12, 2026.

dot image
To advertise here,contact us
dot image