

ന്യൂ ഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടന്ന പ്രതിിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെയ്ക്കും രജിസ്റ്റർ ചെയ്തത് 20 എഫ്ഐആറുകൾ. പൊലീസിനെ മർദിക്കുക, കൃത്യനിർവഹണം തടസപ്പെടുത്തുക തുടങ്ങിയ നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യുവതീ യുവാക്കളെ മർദിച്ച ഹിന്ദു രക്ഷാ ദൾ പ്രവർത്തകർക്കെതിരായ കേസും ഇതിൽ ഉൾപ്പെടും.
രമണ്‍ സൈനി (50), വിവേകാനന്ദ് എന്ന വിവേക് (32), കപില്‍ കുമാര്‍ (27), രവീന്ദര്‍ സിങ് എന്ന ഗോവിന്ദ് ഹിന്ദു (35) എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശികളാണ് ഇവര്‍. പ്രതിഷേധത്തിനിടെ നാല് പേര്‍ ഒരു പുരുഷ പ്രതിഷേധകനെ മര്‍ദിക്കുന്നതും, സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ യുവതിയെ നിലത്തേക്ക് തള്ളിയിട്ട് ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുന്നതും റോഡിലേക്ക് തള്ളിയിട്ട് മുഖം നിലത്ത് ചേര്‍ക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തുടര്‍ന്ന് മറ്റ് പ്രതിഷേധക്കാര്‍ ഇടപെട്ടതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ തടയുന്നത്.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.ഇന്നലെ ഡല്‍ഹിയില്‍ രാജ്യത്തെ യുവത സമാധാനപരമായി പ്രതിഷേധിക്കാനിറങ്ങിയപ്പോള്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധക്കാരെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭരണഘടന ഉയര്‍ത്തിപിടിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
ഇന്നലെ പ്രതിഷേധിക്കാനിറങ്ങിയ യുവതയുടെ ഹൃദയങ്ങളില്‍ വിദ്വേഷമോ കോപമോ ആയിരുന്നില്ല, സ്‌നേഹമായിരുന്നു. എന്നാല്‍ അവര്‍ പൊലീസിന്റെയും ബിജെപി പ്രവര്‍ത്തകരുടെയും മര്‍ദനത്തിന് ഇരയാവുകയാണ് ഉണ്ടായത്. ഇതല്ല നമ്മള്‍ ആഗ്രഹിക്കുന്ന ഇന്ത്യ. ഇന്ത്യക്കാരെന്ന നിലയില്‍ എല്ലാ അതിര്‍വരമ്പുകള്‍ക്കപ്പുറം ഒന്നിച്ചുനിന്ന് നാളെ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും. രാഷ്ട്രീയം , ലിംഗം, ജാതി, സമുദായം, സംസ്ഥാനം എന്നീ വേര്‍തിരിവുകളില്ലാതെയാണ് ഒന്നിച്ചു നില്‍ക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി എക്‌സിലൂടെ പറഞ്ഞു.
യുവതയും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സിവില്‍ സൊസൈറ്റി സംഘടനകളും ജനാധിപത്യത്തില്‍ വിശ്വസിക്കുകയും ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന എല്ലാവരും ഈ മാര്‍ച്ചില്‍ ഞങ്ങളോടൊപ്പം അണിനിരക്കും. വോട്ട് ചോരി അവസാനിപ്പിക്കുക, എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുക, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തിനുവേണ്ടി ചീഫ് ജസ്റ്റിസിന് നിവേദനം സമര്‍പ്പിക്കും. നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവല്‍, മോഹന്‍ ഭാഗവത് എന്നിവര്‍ക്ക് ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല. ഭീഷണിപ്പെടുത്തി ഞങ്ങളെ പിന്തിരിപ്പിക്കാനുമാവില്ല. അവര്‍ക്ക് അധികാരം ഒഴിയേണ്ടിവരും. സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും ദേശസ്‌നേഹത്തോടെയും നമ്മള്‍ ഒന്നിച്ചുനടക്കും. ഭയപ്പെടരുത് ! നാളെ ഇന്ത്യ ഒന്നാകെ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും; രാഹുൽ പറഞ്ഞു.
Content Highlights: Police have registered 20 FIRs in connection with Saturday's CJP protest. The cases cite several allegations, including assaulting police personnel and obstructing them from performing their official duties. The cases also include allegations against Hindu Raksha Dal workers accused of assaulting young men and women.