

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍. മൊബൈല്‍ ലൈറ്റ് ഉയര്‍ത്തി മാര്‍ച്ചുമായാണ് പ്രതിപക്ഷ എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നീങ്ങിയത്. എന്നാല്‍ പാര്‍ലമെന്റ് കവാടത്തില്‍വെച്ച് മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ എംപിമാര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രാഷ്ട്രപതിയെ കാണാന്‍ പത്ത് എംപിമാര്‍ക്കായിരുന്നു അനുമതി ലഭിച്ചിരുന്നത്. ഇതിന് മുന്നോടിയായി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ എംപിമാര്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍വെച്ച് എംപിമാരെ പൊലീസ് തടയുകയായിരുന്നു. ഇതോടെ എംപിമാര്‍ രാഷ്ട്രപതി ഭവന് സമീപം കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധി, ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, പി സന്തോഷ് കുമാര്‍, കെ സി വേണുഗോപാൽ ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ്, ഇ ടി മുഹമ്മദ് ബഷീര്‍, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, മമത ബാനര്‍ജി, രാജീവ് റായ്, സുപ്രിയ സുലേ, മനോജ് ഝാ, എം എ ബേബി, ഡി രാജ, ഒമര്‍ അബ്ദുള്ള, തോല്‍ തിരുമാവളന്‍ എന്നിവര്‍ രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിക്കുകയായിരുന്നു.
Content Highlights- Opposition MPs marched towards Rashtrapati Bhavan demanding Gyanesh Kumar's resignation. Delhi Police stopped the march before the group could proceed to its destination.