

ന്യൂഡല്‍ഹി: ജന്തർ മന്തറിൽ നാളെ രാവിലെ പത്ത് മണിക്ക് സമരമെന്ന് സിജെപി. പുതിയ പോസ്റ്റർ പുറത്തിറക്കിയാണ് സിജെപി ഇക്കാര്യം അറിയിച്ചത്. സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ജന്തര്‍ മന്തറിന്റെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തും. ഒക്ടോബര്‍ 9ന് രാത്രി 10 മണി മുതല്‍ ഒക്ടോബര്‍ 10 ന് രാത്രി 10 മണി വരെയാണ് നിയന്ത്രണം. താല്‍ക്കാലികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. മൊബൈല്‍ ഇന്റര്‍നെറ്റ് ശൃംഖലകളില്‍ ഉത്തരവ് നടപ്പാക്കാന്‍ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ, എംടിഎന്‍എല്‍ തുടങ്ങിയ ടെലികോം സേവനദാതാക്കള്‍ക്ക് ഡല്‍ഹി പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സിജെപി സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും നീക്കത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ കോടതി, പൊതുസൗകര്യങ്ങള്‍ സമ്പൂര്‍ണമായി തടയാനാകില്ലെന്നും വ്യക്തമാക്കി. പൊതുസൗകര്യങ്ങള്‍ തടയുന്നത് സാധാരണ പൗരന്മാരെ ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അസന്തുലിതാവസ്ഥ സൃഷ്ടിച്ചുവെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. എന്തിനാണ് ഈ അസന്തുലിതാവസ്ഥയെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചിരുന്നു.
രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകള്‍ പൂര്‍ണമായും അടച്ചിടരുത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. സിപിഐഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം.
Content Highlights: CJP releases a new poster announcing its protest in Delhi, scheduled to begin at 10 am tomorrow