ഗ്യാനേഷ് കുമാര്‍ കടുത്ത സമ്മർദ്ദത്തിൽ? പ്രതിഷേധങ്ങള്‍ക്കിടെ റദ്ദാക്കിയത് അഞ്ച് സംസ്ഥാനങ്ങളിലെ പരിപാടികള്‍

ഉത്തര്‍ പ്രദേശിലെ മീററ്റിലും വാരാണസിയിലുമായി യുവജനങ്ങളെ പങ്കെടുപ്പിച്ചുള്ള രണ്ട് പരിപാടികള്‍ നേരത്തെ മാറ്റിയിരുന്നു

ഗ്യാനേഷ് കുമാര്‍ കടുത്ത സമ്മർദ്ദത്തിൽ? പ്രതിഷേധങ്ങള്‍ക്കിടെ റദ്ദാക്കിയത് അഞ്ച് സംസ്ഥാനങ്ങളിലെ പരിപാടികള്‍
dot image

ന്യൂഡല്‍ഹി: രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവിലിറങ്ങിയതോടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. ഇതിനകം അഞ്ച് സംസ്ഥാനങ്ങളിലെ പരിപാടികള്‍ റദ്ദാക്കി. ഏറ്റവും ഒടുവില്‍ ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തേണ്ടിയിരുന്ന രണ്ട് ദിവസത്തെ ചത്തീസ്ഗഢ് സന്ദര്‍ശനമാണ് റദ്ദാക്കിയത്. ഒക്ടോബര്‍ 7, 8 തീയതികളിലായിരുന്നു സന്ദര്‍ശനം പദ്ധതിയിട്ടിരുന്നത്. ഒഴിവാക്കാനാകാത്ത കാരണം എന്നുമാത്രമാണ് പരിപാടി റദ്ദാക്കിയതിൽ നൽകുന്ന വിശദീകരണം.

ഉത്തര്‍ പ്രദേശിലെ മീററ്റിലും വാരാണസിയിലുമായി യുവജനങ്ങളെ പങ്കെടുപ്പിച്ചുള്ള രണ്ട് പരിപാടികള്‍ നേരത്തെ മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു ഒരു പരിപാടി മാറ്റിവെച്ചതെങ്കില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയതിന് പിന്നാലെയാണ് രണ്ടാമത്തെ പരിപാടിയില്‍ പങ്കെടുക്കാതെ മാറി നിന്നത്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും യുവജന പങ്കാളിത്തത്തോടെ നടത്തേണ്ടിയിരുന്ന പരിപാടികള്‍ ഗ്യാനേഷ് കുമാര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മാറ്റിയിരുന്നു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ത്താന്‍ നീക്കം തുടരുകയാംണ് പ്രതിപക്ഷ കക്ഷികളും സിജെപിയും.


രാജ്യത്ത് ആകമാനം പ്രതിഷേധമുയര്‍ത്താനുള്ള നീക്കത്തിലാണ് പ്രതിപക്ഷ കക്ഷികളും സിജെപിയും. എസ്ഐആറിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ ഇന്ന് പ്രതിഷേധമുയര്‍ത്താനാണ് സിജെപിയുടെ തീരുമാനം. ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച സമരത്തിന് മുന്നോടിയായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

Content Highlights: Gyanesh Kumar Under Pressure as Five State Events Cancelled

dot image
To advertise here,contact us
dot image