അഭിനയ കലയിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച നാനാ പടേക്കർ അന്തരിച്ചു

അഭിനയ കലയിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു നാനാ പടേക്കർ

അഭിനയ കലയിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച നാനാ പടേക്കർ അന്തരിച്ചു
dot image

പനാജി: അഭിനയ കലയിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വെച്ച് ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാവിലെ 5.20നാണ് നാനാ പടേക്കറുടെ മരണം സ്ഥിരീകരിച്ചത്. . 45 മിനിറ്റോളം തുടർച്ചയായി സിപിആർ നൽകിയിട്ടും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ലെന്നും മെഡിക്കോ-ലീഗൽ കേസ് (എംഎൽസി) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മണിപ്പാൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖർ സൽക്കറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. നാനാ പടേക്കറുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ കുടുംബാംഗങ്ങളോ അധികൃതരോ ഇതുവരെ വിശദമായ പ്രതികരണം നടത്തിയിട്ടില്ല.

വിശ്വനാഥ് പടേക്കർ എന്നാണ് യഥാർകത്ഥ പേര്. ഹിന്ദി, മറാഠി സിനിമകളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ താരമായിരുന്നു നാനാ പടേക്ക‍ർ. പതിറ്റാണ്ടുകൾ നീണ്ടുനിന്ന അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ ‘പരിന്ദ’, ‘ക്രാന്തിവീർ’, ‘അബ് തക് ഛപ്പൻ’, ‘വെൽക്കം’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1978ൽ ഗമൻ എന്ന സിനിമയിലൂടെയായിരുന്നു നാനാ പടേക്ക‍‍ർ വരവറിയിച്ചത്. 1988ൽ പുറത്തിറങ്ങിയ സലാം ബോംബേ എന്ന സിനിമയായിരുന്നു നാനാ പടേക്കറിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അക്കാദമി അവാർഡിന് നോമിനേറ്റ് ചെയ്തു. 1989ൽ പരിന്ദ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. പ്രഹാർ ആയിരുന്നു നാനാ പടേക്കർ സംവിധായകനായ ആദ്യ ചിത്രം.മൂന്ന് ദേശീയ പുരസ്കാരങ്ങളും നാല് ഫിലിം ഫെയർ അവാർഡുകളും നേടിയ നാനാ പടേക്ക‍റിന് രാജ്യം 2013ൽ പത്മശ്രീ നൽകി ആദരിച്ചു.

Content Highlights: Veteran Bollywood actor Nana Patekar, who left a distinct mark on Indian cinema through his powerful and versatile performances, has passed away.

dot image
To advertise here,contact us
dot image