

മലയാള സിനിമയുടെ ബജറ്റ് സങ്കല്‍പ്പങ്ങളും തന്റെ സിനിമാ യാത്രയും തുറന്നുപറഞ്ഞ് സംവിധായകന്‍ ഗിരീഷ് എ.ഡി. താന്‍ ചെയ്ത സിനിമകളില്‍ ഒന്നിനെയും വലിയ സിനിമയെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പണ്ടൊക്കെ 10 കോടി രൂപയുടെ ബജറ്റ് വലിയ പടമായിരുന്നെങ്കില്‍, ഇന്ന് അതൊരു സാധാരണ തുകയാണെന്ന് ഗിരീഷ് ചൂണ്ടിക്കാട്ടി. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഞാന്‍ ചെയ്ത സിനിമകളില്‍ ഒരു പടവും വലിയ പടമെന്ന് പറയാനില്ല. മലയാള സിനിമയുടെ സ്‌കെയില്‍ അനുസരിച്ച് പണ്ടൊക്കെ 10 കോടി രൂപയുടെ പടമെന്ന് പറഞ്ഞാല്‍ ഭയങ്കര വലിയ പടമാണ്. ഇന്ന് അത് ഒരു നോര്‍മല്‍ ബജറ്റാണ്. ബെത്ലഹേമിന്റേത് 25 കോടിയുടെ അടുത്താണ്. അപ്പോഴും ഇത് ഭയങ്കര വലിയ പടമെന്ന് പറയാന്‍ പറ്റില്ല. ഞാന്‍ ഗ്രാജ്വലായി ഇങ്ങനെ കയറി വരുന്ന ആളാണ്. ഒറ്റയടിക്ക് അങ്ങനെ ഭയങ്കര ബജറ്റുള്ള പടമൊന്നും ആലോചിച്ചിട്ടില്ല. അങ്ങനെ എടുക്കുകയാണെങ്കില്‍ തന്നെ ഒരു ബിഗ് സ്റ്റാര്‍ പടമൊക്കെയായിരിക്കണം,’ ഗിരീഷ് പറഞ്ഞു.
'എന്റെ ആഗ്രഹം എന്ന് പറഞ്ഞാല്‍ കാര്യങ്ങള്‍ സ്മൂത്ത് ആയി പോവുക എന്നതാണ്. അടുത്ത പടം ഇതിനേക്കാള്‍ ബജറ്റ് കൂടുക എന്നതല്ല. മറിച്ച് ആ പടത്തിന് എന്താണ് വേണ്ടത്, ആ സാധനം അതില്‍ ഉണ്ടാകണം. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഇതിനേക്കാള്‍ ബജറ്റ് കൂടുമായിരിക്കും. ആ പടത്തിന് അങ്ങനെയാണ് വിചാരിക്കുന്നത്. അടുത്ത പ്ലാന്‍ പറയാറായിട്ടില്ല. ഞാനും കിരണും കൂടെ ഇരിക്കുന്നുണ്ട്. അവനൊപ്പം തന്നെയായിരിക്കും. അത് നീക്കി തുടങ്ങണം. ബെത്‌ലഹേം ഷൂട്ടിനിടെ ആലോചിച്ച ഒരു പരിപാടിയാണ്. അതിന്റെ വേറെ പരിപാടി ഒന്നും ആയിട്ടില്ല,’ ഗിരീഷ് എ.ഡി കൂട്ടിച്ചേര്‍ത്തു.
Content Highlights: Director Girish A.D. opens up about his films and reveals that Bethlehem has a budget of nearly ₹25 crore. He also discusses his filmmaking approach and the scale of the upcoming Malayalam film.