

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ശനിയാഴ്ച പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി. ജന്തർ മന്തറിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും ഗ്യാനേഷ് കുമാറിന്റെ രാജിയിൽ വിട്ടുവീഴ്ചയില്ലെന്നും സിജെപി നേതാക്കൾ വ്യക്തമാക്കി. AISA-SFI-AISF തുടങ്ങിയ സംഘനടകളും സിജെപി സമരത്തിന് പിന്തുണ നൽകും. സിജെപി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ആം ആദ്മി പാർട്ടിയും ജന്തർ മന്തർ മാർച്ചിൽ പങ്കെടുക്കും.
ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ അനുമതി വേണ്ടതില്ലെന്നും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുമ്പോള്‍ എങ്ങനെയാണ് അതേ സര്‍ക്കാരിനോട് തന്നെ അനുമതി ചോദിയ്ക്കാന്‍ സാധിക്കുക എന്നും സിജെപി സഹ കണ്‍വീനര്‍ സൗരവ് ദാസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സൗരവ് ദാസാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നല്‍കിയത്. പ്രതിഷേധം സംബന്ധിച്ച് പിന്നീട് തര്‍ക്കങ്ങളുണ്ടാകാതിരിക്കാനാണ് പൊലീസിനെ ഔദ്യോഗികമായി അറിയിച്ചതെന്ന് സൗരവ് ദാസ് പറഞ്ഞു. പ്രതിഷേധത്തിനിടെ പൊലീസുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിന് പൊലീസ് അനുമതി തേടേണ്ടതിന്റെ ആവശ്യകതയെന്താണെന്ന് സൗരവ് ദാസ് ചോദിച്ചു. ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കായുള്ള സ്ഥലമാണെന്നും പ്രതിഷേധക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ക്രമസമാധാനവും ഗതാഗതവും നിയന്ത്രിക്കുകയുമാണ് പൊലീസിന്റെ ചുമതലയെന്നും സൗരവ് പറഞ്ഞു.
ഒക്ടോബര്‍ 2ന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ഒക്ടോബര്‍ 10ന് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പ്രഖ്യാപിച്ചത്. ഗ്യാനേഷ് കുമാര്‍ രാജിവെക്കാതെ പദവിയില്‍ തുടര്‍ന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സിജെപി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം.
അതേസമയം, മഹാരാഷ്ട്രയിലെ സിജെപി പ്രവര്‍ത്തകരെ ഡല്‍ഹി പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അഭിജീത് ദീപ്‌കെ ആരോപിച്ചു. സിജെപി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനുള്ള പണം കണ്ടെത്തിയതെങ്ങനെ എന്നടക്കമുള്ള ചോദ്യങ്ങളാണ് ചന്ദ്രപൂര്‍ പൊലീസ് ചോദിക്കുന്നതെന്നും പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കിയെന്നും ദീപ്‌കെ ആരോപിച്ചു.
രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുന്നുവെന്നും പ്രതിഷേധത്തിന് വിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കെട്ടെന്നും ആരോപിച്ച് ഐസ പ്രസിഡന്റ് നേഹ ബോറ രംഗത്ത് വന്നു. ഡല്‍ഹി പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അതിക്രമം നടത്തിയത് അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ്. എല്ലാവരും ഒറ്റക്കെട്ടായി വന്നപ്പോൾ നേരത്തെ കേന്ദ്ര മന്ത്രിക്ക് രാജി വയ്‌ക്കേണ്ടി വന്നു. അടുത്തത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണെന്നും നേഹ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സമരപരിപാടികള്‍ തീരുമാനിക്കാന്‍ ജെന്‍-സികള്‍ ഇന്ന് ഒത്തുചേരും. സിജെപിയുടെ നേതൃത്വത്തില്‍ ഡല്‍ഹി പ്രസ് ക്ലബ്ബില്‍ യോഗം സംഘടിപ്പിച്ചിട്ടുമുണ്ട്. എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ എംപി മാരെ ഇന്ന് ഉച്ചഭക്ഷണ വിരുന്നിനായി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെ കാണണമെന്ന് ആവശ്യപ്പെട്ടുള്ള കത്തില്‍ അവിടെവെച്ച് എംപിമാരെക്കൊണ്ട് ഒപ്പുവെയ്പ്പിക്കാനാണ് നീക്കം. തുടര്‍ന്ന് കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി കൂടിക്കാഴ്ചയ്ക്കുള്ള സമയം തേടും. ഗ്യാനേഷ് കുമാറിനെതിരെ സമരം തുടരുമെന്ന് രാഗുല്‍ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Content Highlights: CJP will hold an October 10 protest at Jantar Mantar demanding CEC Gyanesh Kumar’s resignation, despite Delhi Police denying permission. The party has accused authorities of pressuring its workers in Maharashtra, while Congress MPs are also planning to seek a meeting with Kumar