

മലപ്പുറം മഞ്ചേരി കാവനൂർ ഇരിവേറ്റി സ്വദേശിയായ പ്രവാസി സൗദി അറേബ്യയിലെ ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഇരിവേറ്റി കൊടേക്കോടൻ അബൂബക്കർ (65) ആണ് മരിച്ചത്. ജിദ്ദയിലെ ഹയ്യ് സഫയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം കഴിഞ്ഞ 28 വർഷമായി പ്രവാസിയായിരുന്നു. പരേതനായ മോയീനാണ് പിതാവ്.
മൈമൂനയാണ് ഭാര്യ. മുബഷിറ, തബ്ഷീറ, ഷഹന ഷെറിൻ, മുഹമ്മദ് ശഹൽ എന്നിവർ മക്കളാണ്. ഫാത്തിമ സഹോദരിയും റാഷിദ്, അബ്ദുൽ ഗഫൂർ, ജംഷീദ് എന്നിവർ മരുമക്കളുമാണ്.
നിലവിൽ ജിദാനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത്, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ മറവു ചെയ്യും. മയ്യിത്ത് സംസ്കാരവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾക്കായി കെഎംസിസി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Content Highlights: A 65-year-old expatriate from Kavanur in Malappuram, Kodakkodan Abubacker, passed away in Jeddah following a heart attack. He had lived in Saudi Arabia for 28 years. Madhyamam